വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി
Discover the authentic flavors of Kerala with our delicious Vermicelli Upma recipe. Learn how to prepare this South Indian classic in true Kerala style, packed with traditional spices and a burst of regional taste.
About Vermicelli Upma Kerala Style :
ഉപ്പ് മാവ് എല്ലാവരുടെയും വീടുകളിൽ ഉണ്ടാക്കാറുണ്ട്.സേമിയ കൊണ്ട് ഒരു ഉപ്പ് മാവ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന ഒന്നാണിത്. ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- സേമിയ – 1 കപ്പ്
- എണ്ണ – 1 ടീസ്പൂൺ
- വെള്ളം – 3 കപ്പ്
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- കടുക് -1 ടീസ്പൂൺ
- ഉലുവ പയർ – 1 ടീസ്പൂൺ
- കറിവേപ്പില
- -1 ടീസ്പൂൺ
- ഇഞ്ചി – 1/2 ടീസ്പൂൺ
- പച്ചമുളക് – 3
- ഉള്ളി – 2 ടീസ്പൂൺ
- ഗ്രീൻ പീസ് – 2 ടീസ്പൂൺ
- കാരറ്റ് – 2 ടീസ്പൂൺ ബീൻസ് – 2 ടീസ്പൂൺ
- കാപ്സിക്കം – 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- തേങ്ങ – 2 ടീസ്പൂൺ
- ഉപ്പ് പാകത്തിന്

Learn How to Make Vermicelli Upma Kerala Style :
ഒരു പാനിൽ സേമിയ വറുത്ത് എടുക്കുക.ഇതിലേക്ക് എണ്ണ ഒഴിക്കുക.സെമിയ ഇട്ട് നന്നായി ഇളക്കുക.ഇതിലേക്ക് ചൂട്വെള്ളം ഒഴിക്കുക.നല്ല ബ്രൗൺ കളർ ആവാതെ ശ്രദ്ധിക്കണം.ഈ സേമിയ വേവിച്ച് എടുക്കാം.ചൂടാറാൻ കുറച്ച് തണുത്ത വെള്ളം തളിക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് കടുക് ചേർക്കുക.കടുക് പൊട്ടിയാൽ ഉഴുന്ന് പരിപ്പ് ചേർക്കുക.
ഇതിലേക്ക് കറിവേപ്പില ചേർക്കുക.പച്ച മുളക് അരിഞ്ഞത് ചേർക്കുക.ഇത് മൂപ്പിച്ച് എടുക്കുക.ഇഞ്ചി ചേർക്കുക. ഇതിലേക്ക് സവാള ചേർക്കുക.ശേഷം ബീൻസ് ചേർക്കുക.കാരറ്റ്, കാപ്സിക്കം, ഗ്രീൻപീസ് ചേർക്കുക.നന്നായി വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇതിലേക്ക് സേമിയ ചേർക്കുക.നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ചെറുനാരങ്ങാനീര് ചേർക്കുക.സേമിയ ഉപ്പുമാവ് റെഡി. Video Credits : Kerala Recipes By Navaneetha
Read Also :
അടിപൊളി രുചിയിൽ ഒരു ചിക്കെൻ ഫ്രൈ തയ്യാറാക്കിയാലോ