ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ! റെസിപ്പി ഇതാ!
Special Cherupazham Snack Recipe
Ingredients :
- ചെറുപഴം – 3
- കൊഴുമുട്ട – 2
- പഞ്ചസാര – 1 1/ 2 tbsp
- മൈദ – 1/2 കപ്പ്
- കടലമാവ് – 1 tbsp
- അരിപൊടി – 1 tbsp
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- മഞ്ഞൾപൊടി – 1/4 tsp
- ഉപ്പ് – ഒരു നുള്ള്

Learn How To Make :
നമുക്ക് ആവശ്യമുള്ളത് 3 ചെറുപഴമാണ്. ഇത് നമ്മൾ പഴംപൊരിക്ക് കട്ട്ചെയ്തെടുക്കുന്നതു പോലെ എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് അരിപൊടിയാണ്. ഒരു പാത്രത്തിൽ അരിപൊടിയെടുത്ത് അതിൽ കഷ്ണങ്ങളാക്കിയ ചെറുപഴം മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ 2 കൊഴുമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 1 1/ 2 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tbsp കടലമാവ്, 1 tbsp അരിപൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ, 1/4 tsp മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. 1/2 മണിക്കൂറിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പഴം മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
Read Also :
സേമിയ പായസം തയ്യാറാക്കുമ്പോൾ ഇതുകൂടി ചേർക്കൂ, രുചിയൂറും സേമിയ പായസം തയ്യാർ
അല്പം ചോറ് മതി, പുട്ട് നല്ല സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്താ മതി!