ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്, സേമിയ പായസം വെക്കുമ്പോൾ ഇങ്ങനെ തയ്യാറാക്കി നോക്കണേ!
Easy Vermicelli Kheer Recipe
Ingredients :
- സേമിയ -1 cup
- പാൽ -2 ltr
- കണ്ടെൻസ്ഡ് മിൽക്ക് -1/4 cup
- അണ്ടിപ്പരിപ്പ് and ഉണക്കമുന്തിരി (optional)
- നെയ്യ് -2 &1/2 tbsp
- പഞ്ചസാര

ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു പാനിലേക്ക് പാൽ ഒഴിച്ച് അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കുക. പാൽ തിളച്ചു വരുന്ന സമയത്തായി പായസത്തിലേക്ക് ആവശ്യമായിട്ടുള്ള സേമിയ റോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്. സേമിയ റോസ്റ്റ് ചെയ്യാനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായ ശേഷം അതിലേക്ക് പായസത്തിലേക്കുള്ള സേമിയ ഇട്ടു കൊടുക്കാവുന്നതാണ്.
എല്ലാ ഭാഗവും നല്ലപോലെ ഇളക്കി കൊടുത്ത് സേമിയ വറത്തെടുക്കേണ്ടതാണ്. അതിനുശേഷം പാൽ തിളച്ചു വരുമ്പോൾ വറുത്തെടുത്ത സേമിയ പാലിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് നന്നായി ഇളക്കി പാലിൽ സേമിയ നല്ലപോലെ മിക്സ് ചെയ്യുക. 75 ശതമാനത്തോളം സേമിയ വെന്തു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. സ്വാദൂറും സേമിയ പായസം തയ്യാർ.
Read Also :
സേമിയ പായസം തയ്യാറാക്കുമ്പോൾ ഇതുകൂടി ചേർക്കൂ, രുചിയൂറും സേമിയ പായസം തയ്യാർ
അല്പം ചോറ് മതി, പുട്ട് നല്ല സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്താ മതി!