വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നിക്കുന്ന റാഗി ഇഡ്ഡലി രുചിക്കൂട്ട്
Perfect Ragi Idli Recipe
Ingredients :
- റാഗി – ഒരു കപ്പ്
- ഉഴുന്ന് – അരക്കപ്പ്
- പച്ചരി – കാൽ കപ്പ്
- ഉലുവ – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

Learn How To Make :
ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് റാഗി, അര കപ്പ് ഉഴുന്ന്, കാൽ കപ്പ് പച്ചരി, ഒരു ടീസ്പൂൺ ഉലുവ എന്നിവ കുതിർക്കാനായി വെക്കുക. നാലു മണിക്കൂറെങ്കിലും കുതിർത്തു വച്ചിരിക്കുന്ന ചേരുവകൾ ഒരു ബ്ലെൻഡർ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം മാവ് പുളിക്കാനായി മാറ്റിവെക്കാം. മാവ് നന്നായി പുളിച്ചു പൊങ്ങി വന്നാൽ ഇഡ്ഡലി തയ്യാറാക്കാം. ഇതിനായി സാധാരണ ഇഡ്ഡലി തയ്യാറാക്കുമ്പോൾ പോലെ തന്നെ ഇഡ്ഡലി പാനിൽ വെള്ളം വെക്കുക. പാനിൽ നിന്ന് ഇഡ്ഡലി വേഗത്തിൽ മാറ്റാൻ, നിങ്ങൾക്ക് അതിൽ അല്പം എണ്ണ പുരട്ടാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി തട്ടിലേക്ക് ഒഴിക്കുക. ഏകദേശം 15-20 മിനിറ്റ് ആവിയിൽ വേവിച്ചതിന് ശേഷം, സ്വാദിഷ്ടമായ റാഗി ഇഡ്ഡലി തയ്യാർ. ചൂടോടെ സാമ്പാറിന്റെയും ചട്ണിയുടെയും കൂടെ വിളമ്പാം.
Read Also :
എത്ര തിന്നാലും മടുക്കൂല മക്കളേ! ഒരു തവണ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ!
എന്നും ഇതൊരു ഗ്ലാസ് കുടിച്ചു നോക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം