വെറും 2 മണിക്കൂർ മതി മാവ് പതഞ്ഞ് പൊങ്ങി വരും, ഈ സൂത്രം ചെയ്താൽ!
Idli Batter Amazing Tips
പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും വ്യത്യസ്തമായ പലഹാരങ്ങൾ തയ്യാറാക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ സാധാരണ ലഘുഭക്ഷണത്തിന്റെ കാര്യത്തിൽ, കാര്യങ്ങൾ മാറ്റുന്നത് അത്ര എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ശ്രമിക്കാവുന്ന ഒരു മധുരപലഹാരത്തിനുള്ള പാചകക്കുറിപ്പ് വിശദമായി അറിഞ്ഞാലോ.
ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ പഞ്ചസാര,യീസ്റ്റ്, സവാള, ആവശ്യത്തിന് ഉപ്പ്, അരക്കാനുള്ള വെള്ളം എന്നിവയാണ് ഈ പലഹാരം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. കഴുകി വൃത്തിയാക്കിയ ശേഷം, ആദ്യം തന്നെ എടുത്തു വച്ച അരി കഴുകി വൃത്തിയാക്കിയ ശേഷം കുതിരാനായി നാലു മണിക്കൂർ ഇട്ടു വയ്ക്കണം. ഇതേ രീതിയിൽ തന്നെ ഉഴുന്നും കുതിരാനായി ഇട്ടുവയ്ക്കാം

ശേഷം അരിയും ഉഴുന്നും നന്നായി കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ ഊറ്റി കളയുക. പിന്നീട് എടുത്തു വച്ച ഉഴുന്നിലേക്ക്, ചൊവ്വരി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അത് മാറ്റി വെച്ച ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച അരിയും, പഞ്ചസാരയും,യീസ്റ്റും, വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം. അരിയും ഉഴുന്നും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു സവാള തൊലി കളഞ്ഞത് ഇട്ട് പുളിപ്പിക്കാനായി വയ്ക്കാം. മാവിൽ സവാള ഇടുമ്പോൾ അത് എളുപ്പത്തിൽ പൊന്തി കിട്ടാനായി സഹായിക്കും.
മാവ് കുറഞ്ഞത് നാല് മണിക്കൂറെങ്കിലും മാറ്റിവെക്കുക പൊങ്ങി വരാനായി. മാവ് നന്നായി പൊന്തി വന്ന് കഴിഞ്ഞാൽ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാം. ആവി വന്നു തുടങ്ങുമ്പോൾ എടുത്തു വച്ച തട്ടിലേക്ക് തയ്യാറാക്കി വെച്ച മാവ് ഓരോ കരണ്ടി അളവിൽ ഒഴിച്ച് കൊടുക്കുക. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും ഇത് ആവി കേറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ പലഹാരം തയ്യാറായി കഴിഞ്ഞു.
Read Also :
മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ! 100% ഫലം
കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഉണ്ടോ? എന്നാൽ കളയേണ്ട ഉഗ്രൻ സൂത്രമുണ്ട്