ബിരിയാണി വെക്കാൻ അറിയില്ലേ! വിഷമിക്കേണ്ട, വെജിറ്റൽ ബിരിയാണി തയ്യാറാക്കാം പതിനഞ്ചു മിനിറ്റിൽ!
Easy veg Biriyani in cooker
Ingredients :
- കാരറ്റ് – 2
- ക്യാപ്സിക്കം – 1
- ബീൻസ്
- ഗ്രീൻപീസ്
- ബസുമതി റൈസ്

Learn How To Make :
ബിരിയാണി തയ്യാറാക്കാനായി വസുമതി റൈസ് ആണ് എടുത്തിട്ടുള്ളത്. ബസുമതി റൈസ് കഴുകി കുറച്ചു സമയത്തേക്ക് കുതിർത്തുവാൻ വേണ്ടി വെക്കുക. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ എണ്ണയും ആർ കെ ജി നല്ല പോലെ ചൂടാക്കിയെടുക്കുക. ഇനി ഇതിലേക്ക് ജീരകം, ഏലക്കായ, കറുവപ്പട്ട എന്നിവ ചേർക്കുക. ശേഷം പച്ചമുളക് ചേർത്ത് നല്ല രീതിയിൽ വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ചെറിയ സവാള മുറിച്ചത് ചേർക്കുക. സവാളയും നല്ല രീതിയിൽ വഴറ്റി എടുക്കുക.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി നമ്മുടെ ആവശ്യമായ പച്ചക്കറികൾ ചേർക്കാം. ഒരു കപ്പ് ചെറുതായി അരിഞ്ഞുവച്ച ക്യാരറ്റും ഫ്രോസൻ ഗ്രീൻപീസ്, ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, ബീൻസ് എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബിരിയാണി മസാല ചേർത്ത്ഇളക്കുക. ഇനി ഇതിലേക്ക് നേരത്തെ എടുത്തു വച്ച ബസുമതി അരി ചേർക്കുക. അതിനുശേഷം നല്ല രീതിയിൽ അത് റോസ്റ്റ് ചെയ്ത് എടുക്കുക.
ഇങ്ങനെ റോസ്റ്റ് ചെയ്ത് എടുക്കുകയാണെങ്കിൽ ഒട്ടുംതന്നെ ബിരിയാണി കട്ടപിടിക്കാതെ കിട്ടും. ഇനി ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് എന്ന അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് അര മുറി ചെറുനാരങ്ങാ നീര് പിഴിഞ്ഞത് ചേർക്കുക. ഇനി ഇതിലേക്ക് ഉപ്പും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. കുക്കർ ഓഫ് ആക്കിയതിന് ശേഷം നല്ല രീതിയിൽ ചോറ് ഇളക്കി കൊടുക്കുക. നല്ല രുചീറും വെജിറ്റബിൾ ബിരിയാണി തയ്യാർ.
Read Also :
ഇങ്ങനെ ഉണ്ടാക്കിയാൽ ബ്രോക്കോളി കഴിക്കാത്തവരും കഴിച്ച്‌പോകും, രുചിയൂറും ബ്രോക്കോളി തോരൻ
പച്ചക്കറി കഴിക്കാത്ത കുട്ടികൾക്ക് കൊടുക്കാവുന്ന അടിപൊളി റെസിപ്പി, കുക്കറിൽ എന്തെളുപ്പം