രാവിലെ ഇനി ഇതൊരണ്ണം മതി! കറിയില്ലെങ്കിലും കഴിക്കാം, ഇനിയെന്തെളുപ്പം!
Easy Paal Putt Recipe
Ingredients :
- പുട്ടുപൊടി – രണ്ട് കപ്പ്
- ഉപ്പ് – ഒരു പിഞ്ച്
- വെള്ളം – ആവശ്യത്തിന്
- കാരറ്റ് – ഗ്രേറ്റ് ചെയ്തത് അല്പം
- തേങ്ങാ ചിരകിയത് – അല്പം
- പാൽപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
- പഞ്ചസാര – ഒരു സ്പൂൺ
Learn How to make :
ഈയൊരു രീതിയിൽ പാൽ പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പുട്ടുപൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ പുട്ടിന് കുഴയ്ക്കുന്ന അതേ രീതിയിൽ സെറ്റ് ചെയ്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. കുറച്ചുനേരം കഴിഞ്ഞ് അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ക്യാരറ്റും, കുറച്ചു തേങ്ങയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ പാൽപ്പൊടിയും, പഞ്ചസാരയും കൂടി പുട്ടു പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
പുട്ടു പാത്രത്തിൽ ആവി കയറുന്ന സമയം വരെ ഈയൊരു കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പാത്രത്തിൽ നിന്നും നല്ലതുപോലെ ആവി വന്നു തുടങ്ങുമ്പോൾ പുട്ടുകുറ്റിയുടെ ഏറ്റവും താഴത്തെ ലെയറിലായി കുറച്ച് തേങ്ങ ഫിൽ ചെയ്തു കൊടുക്കുക. മുകളിൽ തയ്യാറാക്കിവെച്ച പുട്ടുപൊടി അതിനുമുകളിൽ തേങ്ങയുടെ കൂട്ട് എന്നിങ്ങനെ രണ്ടോ മൂന്നോ ലയറുകൾ സെറ്റ് ചെയ്ത് എടുക്കാം. അതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്ന അതേ രീതിയിൽ കുറഞ്ഞത് 8 മിനിറ്റ് എങ്കിലും ആവിയിൽ വെച്ച് പുട്ട് ഉണ്ടാക്കിയെടുക്കണം. സാധാരണ കഴിക്കുന്ന പുട്ടിനേക്കാൾ കൂടുതൽ രുചിയുള്ള ഈ ഒരു പാൽ പുട്ട് കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല പുട്ടുപൊടിയോടൊപ്പം പഞ്ചസാര ഇട്ടു കൊടുക്കുന്നതു കൊണ്ട് തന്നെ പ്രത്യേക കറികൾ ഒന്നും പുട്ട് കഴിക്കാനായി ആവശ്യവും വരുന്നില്ല.
Read Also :