About White Coconut Chutney Recipe :
ഇഡ്ഡലിയും ദോശയും നമ്മുടെ എല്ലാ വീടുകളിലും സാധാരണ പ്രാതൽ വിഭവങ്ങളാണ്. എന്നാൽ എല്ലായ്‌പ്പോഴും കഴിച്ച് ബോറടിക്കാതിരിക്കാൻ എല്ലാവരും പലതരം ചമ്മന്തികൾ സൈഡ് ഡിഷ് ആയി പരീക്ഷിക്കാറുണ്ട്. നിങ്ങൾക്ക് ഈ രീതിയിൽ പരീക്ഷിക്കാവുന്ന മികച്ച രുചിയുള്ള വെള്ള ചമ്മന്തി റെസിപ്പി വിശദമായി നോക്കാം.
Ingredients :
- ഒരു കപ്പ് അളവിൽ തേങ്ങ
- ചെറിയ ഉള്ളി എട്ടെണ്ണം
- ഒരു ചെറിയ കഷണം ഇഞ്ചി
- ഒരു ചെറിയ തണ്ട് കറിവേപ്പില
- എണ്ണ
- ഉണക്കമുളക്
- പച്ചമുളക്
- ഉപ്പ്
Learn How to Make White Coconut Chutney Recipe :
ആദ്യം ഒരു മിക്സി ജാർ എടുത്ത് അതിൽ തേങ്ങ, പച്ചമുളക്, നാല് ചെറിയ ഉള്ളി, ഒരു കഷ്ണം ഇഞ്ചി, ആവശ്യത്തിന് വെള്ളം എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ബാക്കി ഉള്ളി ചെറിയ കഷ്ണങ്ങളാക്കി അറിഞ്ഞു വെക്കുക. ശേഷം പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളി, ഉണക്കമുളക്, കറിവേപ്പില, കടുക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ശേഷം തയ്യാറാക്കിയ ചമ്മന്തി അരപ്പ് ഒഴിക്കുക. ഈ സമയത്ത്, നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചമ്മന്തിയുടെ കട്ടി എത്ര വേണമെന്ന് ഉറപ്പാകാം. ഈ വെള്ളചമ്മന്തി പിന്നീട് ചൂടുള്ള ഇഡ്ഡലിയോ ദോശയോ ഒപ്പം കഴിക്കാം. സാധാരണ ചമ്മന്തിയെ അപേക്ഷിച്ച് ഈ വിധത്തിൽ തയ്യാറാക്കുന്ന ചമ്മന്തിക്ക് നല്ല രുചിയാണ്. കാരണം ചമ്മന്തിയിൽ ചേർക്കുന്ന മസാലകൾ അതിന്റെ രുചി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. White Coconut Chutney Recipe | Video Credits : Chinnu’s Cherrypicks
Read Also :
നേന്ത്രപ്പഴം വാഴയിലയിൽ പൊതിഞ്ഞ് ഇങ്ങനെ ആവിയിൽ വേവിച്ച് നോക്കൂ, സൂപ്പർ നാലുമണി പലഹാരം
ബീറ്റ്‌റൂട്ടും മുട്ടയും ഒന്ന് ഇതുപോലെ മിക്സിയിൽ കറക്കി നോക്കൂ, കിടിലൻ റെസിപ്പി