Special wheat Idiyappam Recipe Kerala Style
ഗോതമ്പു പൊടി കൊണ്ട് നല്ലൊരു അടിപൊളി പലഹാരം ഉണ്ടാക്കുന്ന എങ്ങനെ നോക്കാം. ആദ്യം രണ്ട് ഗ്ലാസ് ഗോതമ്പുപൊടി എടുത്ത് പാലിൽ വച്ച് നാല് മിനിറ്റ് നേരം ഒന്ന് ചൂടാക്കിയെടുക്കുക. ചൂടാക്കുന്ന സമയത്ത് തീ ചെറിയ ഫ്രെയിമിൽ വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ കരിഞ്ഞു പോകുന്നതാണ്.
ചൂടാക്കിയതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഗോതമ്പുപൊടി ചൂടാക്കി എടുത്ത് ഉപയോഗിക്കുകയാ ണെങ്കിൽ പൊടിക്ക് ഒരു മയം കിട്ടുന്നതാണ്. നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു സ്പൂൺ വെളിച്ചെണ്ണ പൊടിയിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കുക. ശേഷം നന്നായി വെട്ടി തിളച്ച വെള്ളം കുറച്ച് ഗോതമ്പുപൊടി യിലേക്ക് ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് കുഴച്ചെടുക്കുക. ശേഷം സേവനാഴിയിൽ ഇടിയപ്പത്തിന് ചില്ല് ഇട്ടതിനുശേഷം
നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവ് അതിലേക്ക് നിറച്ചു കൊടുക്കുക. എന്നിട്ട് ഒരു മുറി തേങ്ങ ചിരകിയെടുക്കുക. ഇങ്ങനെ ചിരകിയെടുത്ത് തേങ്ങ ആദ്യം ഇഡ്ഡലിത്തട്ടിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയശേഷം കുഴിയിലേക്ക് ചെറിയ തോതിൽ വിതറി ഇടുക. എന്നിട്ട് തേങ്ങയുടെ മുകളിലേക്ക് സേവനാഴിയിൽ മാവ് ചുറ്റിച്ച് ഇടുക. ശേഷം ഇത് ഇഡലി ചെമ്പിൽ വെച്ച് ആവി കയറ്റി എടുക്കുക.
സാധാരണയായി വേവുന്നതിനേക്കാൾ സമയമെടുക്കും കാരണം ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കുന്നതാണ്. ഒരു നാല് അഞ്ച് മിനിറ്റ് അധികസമയം ഇട്ടു വേവിക്കു മ്പോൾ നല്ല സോഫ്റ്റ് ആയ രീതിയിൽ വെന്തു കിട്ടുന്നതാണ്. ഈ പലഹാരം കഴിക്കുവാനായി പ്രത്യേകിച്ച് കറികളുടെ ആവശ്യം ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. എല്ലാ വരും ട്രൈ ചെയ്തു നോക്കുമല്ലോ. YouTube Video
Read Also :
ആരോഗ്യത്തിന് അത്യുത്തമം, പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ
ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം; 10 മിനുട്ടിൽ ചായക്കടി തയ്യാർ!