About Wheat Banana Snack :
വൈകുന്നേരത്തെ പലഹാരങ്ങൾ ഏവർക്കും പ്രിയപ്പെട്ടത് ആണ്.പുറത്ത് പോയി കഴിക്കുന്നത് എപ്പോഴും സാധ്യമല്ല.അത് കൊണ്ട് ടേസ്റ്റിയായ ഒരു പലഹാരം വീടുകളിൽ തന്നെ നമ്മൾ പരീക്ഷിക്കാറുണ്ട്. ഗോതമ്പു പൊടിയും പഴവും ഉപയോഗിച്ച് ടേസ്റ്റിയായ ഒരു പലഹാരം ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്.ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് നോക്കാം.
Ingredients :
- നേന്ത്രപ്പഴം – 3 എണ്ണം
- തേങ്ങ
- പഞ്ചസാര -2ടേബിൾ സ്പൂൺ
- ഏലയ്ക്ക -2 എണ്ണം
- ഗോതമ്പ് പൊടി -1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- ബേക്കിംഗ് സോഡ -ഒരു നുള്ള്
- നെയ്യ് – 1 ടീസ്പൂൺ
Learn How to Make Wheat Banana Snack :
ആദ്യം പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക.ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക.ഇതിലേക്ക് ഒരു പിടി തേങ്ങ ചേർക്കുക.രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.രണ്ട് ഏലയ്ക്കാ ചേർക്കുക. ശേഷം എല്ലാം കൂടെ ഒരു ഇടികല്ല് ഉപയോഗിച്ച് നന്നായി ചതച്ച് എടുക്കണം.പഴം അരഞ്ഞ് പോവാതെ ചതച്ച് എടുക്കണം.ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അരകപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഇത് കുഴച്ച് എടുക്കുക.നന്നായി യോജിപ്പിക്കുക.കോരിയിടാൻ പാകത്തിൽ ആണ് മാവ് വേണ്ടത്.ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക.എണ്ണ നല്ലവണ്ണം ചൂടായശേഷം മാവ് ഇടുക.തീ കുറച്ച് വെച്ച് വേവിക്കുക.ഒരു ഭാഗം വേവുമ്പോൾ തിരിച്ചു ഇടാം. വെന്തുവന്നാൽ എണ്ണയിൽ നിന്ന് മാറ്റാം. രുചികരമായ പലഹാരം റെഡി! Video Credits : sruthis kitchen
Read Also :
കാന്താരി (പച്ചമുളക്) തവാ ഫിഷ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
കിടിലൻ ടേസ്റ്റിൽ മട്ടൻ കുറുമ തയ്യാറാക്കാം