About Vendakka Mappas with Coconut Milk :
ചോറിന്റെ കൂടെ ടേസ്റ്റിയായ കറികൾ എല്ലാവർക്കും നിർബന്ധമാണ് .പല പച്ചകറികൾ കൊണ്ട് ഇത് ഉണ്ടാക്കാറുണ്ട്.വെണ്ടക്ക കൊണ്ട് ഒരു കറി ഉണ്ടാക്കാം നോക്കിയാലോ…. വെണ്ടക്ക എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്.ഈ ഒരു മപ്പാസ് ഉണ്ടാക്കുമ്പോൾ വഴുവഴുപ്പ് ഉണ്ടാവില്ല.അത് കൊണ്ട് എല്ലാവർക്കും ഇഷ്ടമാവും.ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം….
Ingredients :
- സവാള -2 എണ്ണം
- തക്കാളി – 1 എണ്ണം
- വെണ്ടക്ക – 12 എണ്ണം
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി -2 അല്ലി
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കുരുമുളക് പൊടി – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – അര ടീസ്പൂൺ
- പട്ട
- ഏലയ്ക്ക
- പെരുംജീരകം
- തേങ്ങയുടെ ഒന്നാം പാൽ-അര കപ്പ്
- തേങ്ങയുടെ രണ്ടാം പാൽ-അര കപ്പ്
Learn How to Make Vendakka Mappas with Coconut Milk :
ആദ്യം ഒരു ചട്ടി ചൂടാക്കുക.ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായ ശേഷം വെളുത്തുള്ളിയുടെ അല്ലി കീറി ഇതിലേക്ക് ഇടുക. ഇതിലേക്ക് ഒരു കഷ്ണം പട്ട,ഏലയ്ക്ക ,പെരും ജീരകം ഇവ ചേർക്കുക.ഇനി ഇതിലേക്ക് സവാള,വെണ്ടക്ക ചേർക്കുക.ഇത് നന്നായി ഇളക്കുക.ഇതിലേക്ക് ഉപ്പ് ചേർക്കുക.
ഇതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി ,മഞ്ഞൾപൊടി, കുരുമുളകുപൊടി ഇവ ചേർക്കുക.കറിവേപ്പില ചേർക്കുക.അരിഞ്ഞ് വെച്ച തക്കാളി ചേർക്കുക.തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക.ഇത് നന്നായി തിളക്കണം.തീ ഓഫ് ചെയ്യുക.ഇനി തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക.കുറച്ച് കറിവേപ്പില കൂടെ ചേർത്ത് മിക്സ് ചെയ്യുക. സ്വാദിഷ്ടവുമായ വെണ്ടയ്ക്ക മപ്പാസ് ചേർക്കുക. Video Credits : NEETHA’S TASTELAND Vendakka Mappas with Coconut Milk
Read Also :
രാവിലത്തെ ബ്രെക്ഫാസ്റ്റ് ഇനി എളുപ്പം, പൂ പോലെ സോഫ്റ്റ് ആയ റവ അപ്പം
കറുമുറാ കൊറിക്കാം ക്രിസ്പി പൊട്ടറ്റോ മുറുക്ക് തയ്യാറാക്കാം