കുട്ടികളെ കയ്യിലെടുക്കാൻ ഒരു സ്വാദേറും റെസിപി
Discover the ultimate Vegetable Biryani recipe that’s bursting with flavors! Learn how to make this aromatic and wholesome vegetarian dish step-by-step, with our easy-to-follow instructions. Perfect for a hearty family meal or special occasions.
About Vegetable Biryani Recipe :
എപ്പോഴും കുട്ടികൾക്ക് ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും കൊടുക്കാതെ ഈ വെജിറ്റബിൾ ബിരിയാണി ഒന്ന് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾ വീണ്ടും വീണ്ടും വാങ്ങി കഴിക്കും.
Ingredients :
- നെയ്യ് -1 tbpn
- പട്ട -2 കഷണം
- ഗ്രാമ്പു -4
- ഏലക്ക -4
- വഴനയില -1
- പെരും ജീരകം – ¼tpn
- നല്ല ജീരകം -¼tpn
- സവാള -1
- ഉപ്പ് –
- പഞ്ചസാര -¼tpn
- പച്ചമുളക് -4
- ക്യാരറ്റ് -200g
- ബീൻസ് -100 g
- ഗ്രീൻപീസ് -50 g
- ഇഞ്ചി – വെളുത്തുളളി ചതച്ചത് –
- അരി – 1½കപ്പ്
- വെള്ളം – 1¾ കപ്പ്

Learn How to Make Vegetable Biryani Recipe :
ആദ്യം ഒരു കുക്കർ ചൂടാക്കുക.ഇതിലേക്ക് 1 ടേബിൾസ്പൂൺ നിറയെ നെയ്യ് ഒഴിച്ച് കൊടുക്കുക..നെയ്യ് നന്നായി ചൂടാകുമ്പോൾ അതിലേക്ക് 2 കഷണം പട്ട,4 ഏലക്ക, നാല് ഗ്രാമ്പു,1 വഴനയില,കാൽ ടീസ്പൂൺ പെരും ജീരകം,1 സവാള അരിഞ്ഞത്,അൽപം ഉപ്പ് ,കാൽ ടീസ്പൂൺ പഞ്ചസാര,4 വലിയ പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇത് നന്നായി വഴന്നു വന്ന ശേഷം ഇതിലേക്ക് 200 g ക്യാരറ്റ്,100g ബീൻസ് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം.
ഇനി 2 മണിക്കൂർ കുതിർത്ത് വച്ച 50g ഗ്രീൻപീസ്, ഒരു മീഡിയം സൈസ് ഇഞ്ചി – 6 അല്ലി വെളുത്തുള്ളി എന്നിവ ചതച്ചത്,ചേർക്കാം..ഇതെല്ലാം കൂടെ 2 മിനിട്ട് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് കഴുകി ഊറ്റി വെച്ചിരിക്കുന്ന ഒന്നര കപ്പ് നേരിയ അരി ചേർക്കുക.ഇത് 2 മിനിട്ട് ഇളക്കിയ ശേഷം ഒന്നെ മുക്കാൽ കപ്പ് വെള്ളം,ആവശ്യത്തിന് ഉപ്പ് എന്നിവ കൂടെ ചേർത്ത് ഇളക്കി കുക്കർ അടക്കാം..ഇനി 2 വിസിൽ വന്നാൽ കുക്കർ ഓഫ് ചെയ്യാം. കുക്കറിൽ ആവി മുഴുവൻ പോയി കഴിഞ്ഞാൽ നമുക്കിത് തുറക്കാം..പതുക്കെ ഇളക്കി മിക്സ് ചെയ്ത് ചൂടോടെ വിളമ്പാം.നല്ല കിടിലൻ ടേസ്റ്റിൽ വെജിറ്റബിൾ ബിരിയാണി റെഡി. Video Credits :
Read Also :
വായിൽ വെള്ളമൂറുന്ന രീതിയിൽ ദിൽഖുഷ് (തേങ്ങാ ബൺ) ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
നിമിഷ നേരം കൊണ്ട് റസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി, രുചി വേറെ ലെവൽ