ചായക്കടയിലെ എണ്ണ കുടിക്കാത്ത സോഫ്റ്റ് പഴംപൊരിയുടെ രഹസ്യം ഇതാ

Ingredients :

  • നന്നായി പഴുത്ത നേന്ത്രപ്പഴം
  • ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ
  • മൈദ
  • മഞ്ഞൾപൊടി
  • ഉപ്പ്
  • ബ്രഡ് ക്രംസ്
  • മുട്ട
  • എണ്ണ
Variety keralaStyle Pazhampori Recipe

Learn How To Make :

ആദ്യം തന്നെ നേന്ത്രപ്പഴം തൊലി കളഞ്ഞ ശേഷം അത്യാവശ്യ കട്ടിയുള്ള രീതിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു ചോപ്പിംഗ് സ്റ്റിക്ക് എടുത്ത് അതിന്റെ നടുഭാഗത്ത് ചെറിയ ഗ്യാപ്പ് ഇട്ടശേഷം മുകളിലൂടെ മുറിച്ചുവെച്ച പഴക്കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കുത്തി കൊടുക്കുക. ഇതേ രീതിയിൽ മുറിച്ചുവെച്ച എല്ലാ പഴക്കഷണങ്ങളും ചോപ് സ്റ്റിക്കിൽ കുത്തി സെറ്റ് ആക്കി വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൈദ പൊടിയിട്ട്, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ബാറ്റർ നല്ലതുപോലെ സെറ്റ് ആക്കി എടുക്കണം. തയ്യാറാക്കി വെച്ച പഴത്തിന്റെ സ്റ്റിക്കുകൾ ബാറ്ററിൽ മുക്കി ബ്രഡ് ക്രംസിൽ കൂടി മുക്കിയ ശേഷം തിളച്ച എണ്ണയിൽ ഇട്ട് പഴംപൊരി വറുത്തെടുക്കുന്ന അതേ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പഴംപൊരി റെഡിയായി കഴിഞ്ഞു.

Read Also :

വെറും 2 മിനിറ്റ് മതി, എല്ലാം കൂടി ചേർത്ത് ഒറ്റ വിസിൽ, എത്ര കഴിച്ചാലും മടുക്കില്ല!

ഇനി എത്ര മാങ്ങ കിട്ടിയാലും വെറുതെ വിടില്ല, ഇതുവരെ രുചിക്കാത്ത വിഭവം!

Variety keralaStyle Pazhampori Recipe
Comments (0)
Add Comment