Ingredients :
- മീന്‍ (മത്തി) – കാല് കിലോ
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- തക്കാളി – 2 എണ്ണം
- മുളകുപൊടി – അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
- ഉലുവ – അര ടീസ്പൂണ്‍
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 1 തണ്ട്
- വാളന്‍പുളി
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How To Make :
കറി തയ്യാറാക്കാനായി മൺചട്ടി തന്നെ തെരഞ്ഞെടുക്കുക. അടുപ്പിൽ ചട്ടി വെച്ച് എണ്ണ ചൂടാക്കുക, ഇതിലേക്ക് ഉലുവ, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി മുറിച്ചതും ചേർത്ത വഴറ്റണം. ശേഷം പൊടികളായ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേർക്കാം. പുളിവെള്ളം ഒഴിച്ച് തിളപ്പിക്കുക. തിള വന്നാൽ വൃത്തിയാക്കി വെച്ച മീൻ ചേർക്കാം. കുറുകി വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും താളിച്ച് ഒഴിക്കുക. രുചികരമായ മീന്‍കറി തയ്യാർ.
Read Also :
ഇതിന്റെ രുചി ഒരു രക്ഷയും ഇല്ല! ഒരിക്കൽ എങ്കിലും ഇങ്ങനെ ഉണ്ടാക്കണം
രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി