അടിപൊളി ടേസ്റ്റിൽ ചാറോട് കൂടിയ മീൻ കറി

About Variety Fish Curry Kerala Style :

മീൻകറി എല്ലാ വീടുകളിലും ഉണ്ടാക്കുന്നത് ആണ്.ഓരോ വീടുകളിൽ വ്യത്യസ്തമായ രുചിയിൽ ആയിരിക്കും മീൻകറി ഉണ്ടാക്കുന്നത്.ചോറിൻറെ കൂടെയും മറ്റ് വിഭവങ്ങളുടെ കൂടെയും കഴിക്കാവുന്ന വ്യത്യസ്തമായ ഒരു മീൻകറി പരിചയപെടാം…

Ingredients :

  • മീൻ – അര കിലോ
  • സവാള-2 എണ്ണം
  • തക്കാളി – 1 എണ്ണം
  • പുളി
  • തേങ്ങ പാൽ – കാൽ കപ്പ്
  • പച്ചമുളക്-3 എണ്ണം
  • കറിവേപ്പില ആവശ്യത്തിന്
  • വെളുത്തുള്ളി – 10 എണ്ണം
  • ഇഞ്ചി -ഒരു വലിയ കഷണം
  • ഉലുവ- കാൽ ടീസ്പൂൺ
  • കടുക് – കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
Variety Fish Curry Kerala Style

Learn How to Make Variety Fish Curry Kerala Style :

ആദ്യം വെളുത്തുള്ളി ഇഞ്ചി ,ഉലുവ ,കടുക് ,മുളകുപൊടി, മഞ്ഞൾപ്പൊടി,മല്ലിപ്പൊടി ഇവ ചേർത്ത് മിക്സിയുടെ ജാറിൽ കുറച്ചു വെള്ളവും കൂടെ ചേർത്ത് അരച്ചെടുക്കുക. മുറിച്ചുവെച്ച മീനിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ് ,നാരങ്ങാനീര് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മീൻ ഫ്രൈ ചെയ്ത് എടുക്കണം. അതിനായി ഒരു പാൻ ചൂടാക്കുക. വെളിച്ചെണ്ണ ഒഴിക്കുക. ഓരോ മീനായി ഇതിലേക്ക് ഇടുക. വെന്തശേഷം മാറ്റിവെക്കുക. മറ്റൊരു ചട്ടി ചൂടാക്കി അതിലേക്ക് ഒഴിക്കുക.

ഈ ചട്ടിയിലേക്ക് സവാള ചേർക്കുക. കറിവേപ്പില ചേർക്കുക. വഴറ്റിയെടുക്കുക. ഇതിലേക്ക് മസാല ചേർക്കുക. വെള്ളം ചേർക്കുക. വഴറ്റിയെടുക്കുക.ഇതിലേക്ക് തക്കാളി അരച്ചത് ചേർക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞത് ചേർക്കുക. രണ്ട് കപ്പ് ചൂടുവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പച്ചമുളക് കറിവേപ്പില ചേർക്കുക. കുറുകി വരുമ്പോൾ മീൻ ചേർക്കുക. തീ കുറച്ച് വയ്ക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർക്കുക. വീണ്ടും അടച്ചുവെക്കുക .അല്പസമയം കഴിഞ്ഞാൽ തുറന്നു നോക്കാം. നല്ല ടേസ്റ്റി ആയ മീൻ കറി തയ്യാർ!! Video Credits : Sheeba’s Recipes

Read Also :

കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും

എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി റെസിപ്പി


best fish for curry in south indiavariety fish curry indian styleVariety Fish Curry Kerala Style
Comments (0)
Add Comment