About Variety Easy Chicken Fry Recipe :
നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ വ്യത്യസ്ത രീതികളിൽ ആയിരിക്കും വറുത്തെടുക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി ഒരേ രുചിയിൽ ചിക്കൻ വറുത്തത് കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients :
- എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ
- കാൽ കപ്പ് അളവിൽ മൈദ
- രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ
- എരുവിന് ആവശ്യമായ കുരുമുളകുപൊടി
- മഞ്ഞൾപൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ഉപ്പ്
- ഒരു മുട്ട
- വെളുത്തുള്ളിയുടെ പൊടി
- ഇഞ്ചി പൊടി
- സോയ സോസ്
- ടൊമാറ്റോ സോസ്
- വറുത്തെടുക്കാൻ ആവശ്യമായ എണ്ണ
Learn How to make Variety Easy Chicken Fry Recipe :
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം എടുത്തുവച്ച പൊടികളും ഉപ്പും ചേർത്ത് നല്ലതുപോലെ ചിക്കനിൽ മിക്സ് ചെയ്യുക. ഇത് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ കോൺഫ്ലോറും മൈദയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തുവച്ച പൊടികളിൽ നിന്നും കുറച്ച് എടുത്ത് അതുകൂടി പൊടികളിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തയ്യാറാക്കിവെച്ച ചിക്കൻ പൊടിയിൽ നല്ലതുപോലെ ഇട്ട് മിക്സ് ചെയ്ത്
എടുക്കുക. വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പൊടിയിൽ സെറ്റാക്കി വെച്ച ചിക്കൻ അതിലിട്ട് വറുത്തെടുക്കുക. ഇപ്പോൾ രുചികരമായ ചിക്കൻ വറുത്തത് റെഡിയായി കഴിഞ്ഞു. സ്ഥിരമായി ഉണ്ടാക്കുന്ന ചിക്കൻ ഫ്രൈകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിക്കൻ ഫ്രൈ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുപോലെ ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പൊടിക്ക് പകരമായി അത് നേരിട്ട് പേസ്റ്റ് രൂപത്തിലും ഉപയോഗിക്കാവുന്നതാണ്.
Read Also :
അടിപൊളി രുചിയിൽ മാൽപോവ ഇങ്ങനെ തയ്യാറാക്കൂ
അസാധ്യ രുചിയിൽ മസാല സുഖിയൻ തയ്യാറാക്കിയാലോ