Uses and Benefits of Orange Peels

ഓറഞ്ചിന്‍റെ തൊലി വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഗുണങ്ങള്‍ പലതാണ് | Uses and Benefits of Orange Peels

Discover the numerous uses and benefits of orange peels. From culinary delights to natural cleaners and skincare, orange peels offer a wealth of possibilities for enhancing your daily life. Explore their rich vitamin content, refreshing aroma, and eco-friendly applications today.

Uses and Benefits of Orange Peels

വിപണിയിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഫലങ്ങളിൽ ഒന്നാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസു കൂടിയാണ്. രോഗ പ്രതിരോധ ശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്.

ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. എന്നാൽ ഓറഞ്ച് കഴിച്ചതിന് ശേഷം തൊലി കളയുകയാണ് പതിവ്.തൊലി കൊണ്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ചെങ്കിൽ തെറ്റി. സുഗന്ധമുള്ള ഓറഞ്ച് തൊലി ഇനിയും വലിച്ചെറിഞ്ഞു കളയരുത്.

Uses and Benefits of Orange Peels
Uses and Benefits of Orange Peels

ഓറഞ്ച് തൊലികൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. ഓറഞ്ചിന്റെ തൊലി സൂക്ഷിച്ച് വെച്ച് മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അരഞ്ഞ് കിട്ടുന്ന ഓറഞ്ച് തൊലിയിലേക്ക് ആവശ്യത്തിന് വിനാഗിരി കൂടി ചേർത്ത് 24 മണിക്കൂറിലേക്ക് മൂടിവയ്ക്കാം. 24 മണിക്കൂറിനു ശേഷം ഓറഞ്ചിന്റെ തൊലി നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു ഒരു സ്പ്രേ കുപ്പിയിലോ ലോഷൻ കുപ്പിയിലോ ഒഴിച്ചു വെക്കാം. ഈ ലോഷൻ വീടിന്റെ തറ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം.

തറയിലെ കറകളും ചെളിയും മാറുന്നതിനൊപ്പം നല്ല സുഗന്ധവും വീടിനുള്ളിൽ ലഭിക്കും. ഡൈനിങ് ടേബിളുകളും, അടുക്കളയിലെ സിങ്കും വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചെടികളിൽ വളരുന്ന പുഴുവിനെ പ്രാണികളെയും ഒരു പരിധിവരെ ഒഴിവാക്കാൻ ഈ ലോഷിന് സാധിക്കും ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് ലോഷനും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം ചെടികളിൽ തളിക്കുകയാണെങ്കിൽ ചെടിയിൽ വളരുന്ന പുഴുക്കളുടെയും പ്രാണികളുടെയും ശല്യം ഇല്ലാതാവും. Video Credits : E&E Creations

Read Also :

പൂപോലെ മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാം, ഇതുപോലെ മാവ് തയ്യാറാക്കി നോക്കൂ!

കുക്കർ പാൽ പായസം! ഇനി പായസം തയ്യാറാക്കാം രുചിയോടെ വെറും 10 മിനുട്ടിൽ