മാന്തൾ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! മരിക്കുവോളം മടുക്കൂലാ ഈ മാന്തൾ തോരൻ! ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ ഇത് മാത്രം മതി!

Unakka Meen Thoran Recipe : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് മീൻ വറുത്തെടുക്കാൻ ആവശ്യമായ കുറച്ച് എണ്ണയൊഴിച്ച് കൊടുക്കണം. മീൻ എണ്ണയിലേക്ക് ഇട്ട് രണ്ടു വശവും നല്ലതുപോലെ മൂത്ത് ക്രിസ്പ്പായി വരുന്നതുവരെ വറുത്തെടുക്കുക. ശേഷം അതേ പാനിലേക്ക് 20 ചെറിയ ഉള്ളി ചതച്ചത് ചേർത്തു കൊടുക്കുക.

ഈയൊരു സമയത്ത് പാനിൽ ആവശ്യത്തിന് എണ്ണയില്ല എങ്കിൽ കുറച്ചു കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. എണ്ണയിൽ ഇട്ടിരിക്കുന്ന ചെറിയ ഉള്ളി നല്ലതുപോലെ വഴറ്റിയെടുക്കണം. അതോടൊപ്പം തന്നെ കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചെറിയ ഉള്ളിയുടെ പച്ചമണമെല്ലാം പോയി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, മുളകുപൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ ചതച്ച മുളക് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ പൊടികളും ഉള്ളിയോടൊപ്പം കിടന്ന്

നല്ലതുപോലെ വഴണ്ട് പച്ചമണമെല്ലാം പോയി കിട്ടണം. ഈയൊരു സമയം കൊണ്ട് നേരത്തെ വറുത്തുവെച്ച ഉണക്കമീൻ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കാം. തയ്യാറാക്കി വെച്ച മസാല കൂട്ടിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചു വെച്ച ഉണക്കമീൻ കൂടിയിട്ട് നല്ലതുപോലെ ഇളക്കിയെടുക്കുക. ഇത്രയും ചെയ്താൽ നല്ല രുചികരമായ ഉണക്കമീൻ തോരൻ റെഡിയായി കഴിഞ്ഞു. ഇനി ചൂട് ചോറിനൊപ്പം സെർവ് ചെയ്യാം.

Read Also :

അപാര രുചിയില്‍ കൊതിപ്പിക്കും കൂന്തൽ ഫ്രൈ, വളരെ എളുപ്പത്തിൽ

അച്ചിങ്ങ പയർ മെഴുക്കുപുരട്ടി പച്ച പയർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Unakka Meen Thoran Recipe
Comments (0)
Add Comment