About Traditional Kerala Style Pazham Nurukku Recipe :
ഓണനാളുകളിൽ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. മധുരമുള്ളതിനാൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകുന്ന ഒന്നായിരിക്കും ഇത്. തിരുവോണ നാളിൽ പ്രഭാത ഭക്ഷണത്തിനൊപ്പം പപ്പടം കൂട്ടി കഴിക്കാൻ പഴം നുറുക്ക് ഉണ്ടാക്കിയിരുന്നു. വൈകുന്നേരം കുട്ടികൾ വിട്ട് വരുമ്പോഴേക്കും സ്വാദിഷ്ടമായ ഒരു പഴം നുറുക്ക് തയ്യാറാക്കി കൊടുത്താലോ.
Ingredients :
- ഏത്തപ്പഴം – 3 വലുത്
- ശർക്കര – 200 ഗ്രാം
- നെയ്യ് – ഒരു ടീസ്പൂൺ
- ഏലക്കാപ്പൊടി – അരടീസ്പൂൺ
- തേങ്ങാപ്പാൽ : 3 ടേബിൾ സ്പൂൺ
Learn How to Make Traditional Kerala Style Pazham Nurukku Recipe :
ഏത്തപ്പഴം തൊലി കളഞ്ഞു 1/2 ഇഞ്ച് കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു ചൂടുള്ള ഫ്രൈയിംഗ് പാനിൽ നെയ് ഒഴിച്ച് ഏത്തപ്പഴം ചെറുതായി മൊരിച്ചു എടുക്കുക. രണ്ടു സൈഡും നന്നായി മൊരിഞ്ഞതിനു ശേഷം മൂന്ന് ടേബിൾ സ്പൂൺ തേങ്ങാപ്പാലും
ശർക്കര ലായനി ആക്കിയതും ഇതിലേക്ക് ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഏലക്കാപ്പൊടിയും ചേർത്ത് ഇത് നന്നായിട്ട് ഇളക്കി വേവിച്ചെടുക്കുക. ചൂടാറി കഴിയുമ്പോൾ പാത്രത്തിലേക്ക് മാറ്റാം. സ്വാദിഷ്ടമായ പഴം നുറുക്കിയത് തയാർ. Video Credits : Athy’s CookBook
Read Also :
നാടൻ കോവക്ക തോരൻ അടിപൊളി രുചിയിൽ
പച്ചമുളക് ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ