About Tomato Halwa Recipe :
ഹൽവ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? വളരെ കുറച്ച് ആളുകൾ മാത്രമേ അങ്ങനെ ഉണ്ടാവുകയുള്ളൂ അല്ലേ. പല നിറത്തിലും രുചിയിലും കിട്ടുന്ന ഹൽവക്ക് ആരാധകർ ഏറെ ആണ്. അരി കൊണ്ടും ഗോതമ്പ് കൊണ്ടും ഒക്കെ ഹൽവ ഉണ്ടാക്കാൻ സാധിക്കും. ചിലർക്ക് കറുത്ത ഹൽവ ആണ് ഇഷ്ടം എങ്കിൽ മറ്റു ചിലർക്ക് ഓറഞ്ച് നിറത്തിലെ ഹൽവ ആയിരിക്കും ഇഷ്ടം.
തക്കാളി ഉണ്ടെങ്കിൽ അതു വച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി ഹൽവയുടെ റെസിപ്പി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഒരു കിലോ തക്കാളി ആവി കയറ്റി അഞ്ചു മിനിറ്റ് വേവിച്ച് എടുക്കണം. ഈ സമയം കൊണ്ട് ആവശ്യത്തിന് ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി എടുക്കണം.
തക്കാളി വേവുമ്പോൾ ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇതിനെ നല്ലത് പോലെ അരിച്ചെടുക്കണം. ഒരു പാനിൽ മുക്കാൽ കപ്പ് കോൺഫ്ലോർ ഇട്ടിട്ട് തക്കാളി നീര് ചേർത്ത് ഇളക്കണം. അതിന് ശേഷം ഗ്യാസിൽ വച്ചിട്ട് ശർക്കര ഉരുക്കിയതും കൂടി ചേർത്ത് നല്ലത് പോലെ കുറുക്കണം. ഒരു സ്പൂൺ നെയ്യ് കൂടി യോജിപ്പിക്കണം.
ഇത് വറ്റി വരുമ്പോൾ ഇച്ചിരി നാരങ്ങാനീര്, ഉപ്പ്, ഏലയ്ക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കാം. ഇത് പാത്രത്തിൽ നിന്നും വിട്ടു പോരുമ്പോൾ നെയ്യ് തേച്ചിട്ട് ഒഴിച്ചു വച്ച് സെറ്റ് ചെയ്തു എടുത്താൽ മതി. കുട്ടികൾക്ക് ഒക്കെ ഏറെ ഇഷ്ടമുള്ള ഹൽവ വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല. അപ്പോൾ ഇനി ധൈര്യമായി വീട്ടിൽ തന്നെ ഹൽവ ഉണ്ടാക്കാമല്ലോ. YouTube Video
Read Also :
കൊതിയൂറും മീൻ അച്ചാർ, ഇനി ചോറുണ്ണാൻ ഈ ഒരു വിഭവം മാത്രം മതി
റാഗിയും പഴവും കൊണ്ട് ഹെൽത്തി ആയൊരു ഡ്രിങ്ക്, ഏതു നേരത്തും രുചിയോടെ കുടിക്കാം