Tips to Sharpen Mixer Blades :
പാചകം ചെയ്യുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു ഉപകരണമാണ് മിക്സി. അരയ്ക്കാനും പൊടിയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന മിക്സിയുടെ ജാർ വൃത്തിയാക്കുവാൻ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇനി എളുപ്പത്തിൽ ഈ ജാർ വൃത്തിയാക്കി എടുക്കാം. അത് എങ്ങനെയെന്ന് നോക്കാം.
ആദ്യമായി മിക്സിയുടെ ജാറിലേക്ക് ഇളം ചൂടുവെള്ളവും ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷറും കൂടെ ചേർത്ത് 30 സെക്കൻഡ് നന്നായി അടിച്ചെടുക്കുക. അകത്ത് ബ്ലേഡിനുള്ളിൽ ഇരിക്കുന്ന അഴുക്കുകൾ പോകാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. അടുത്തതായി മിക്സിയുടെ ജാറിലേക്ക് മുട്ടത്തോട് ഇട്ട് നന്നായി പൊടിച്ചെടുക്കുക മുട്ടത്തോട് കുടിക്കുന്നതിലൂടെ മിക്സ്സിയുടെ ബ്ലേഡിന് നന്നായി ആരം
കൂടുകയും അകത്തെ ചെളികൾ പോകുകയും ചെയ്യും. മിക്സിയുടെ അകം വൃത്തിയാക്കുന്നതു പോലെ തന്നെ അത്യാവശ്യമാണ് ജാറിന്റെ അടിഭാഗം വൃത്തിയാക്കുന്നതും. പലപ്പോഴും ഈ ഭാഗങ്ങൾ പായൽ പിടിച്ചിരിക്കുന്ന അവസ്ഥയായിരിക്കും. ഇതിനായി ഒരു മാജിക് പേസ്റ്റ് തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ,
ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷ്, കുറച്ച് പേസ്റ്റ്, ഇപ്പം വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഒരു ബ്രെഷ് ഉപയോഗിച്ച് മിക്സിയുടെ ജാറിന്റെ താഴ്ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം കിച്ചൻ ടിഷുവോ അല്ലെങ്കിലൽ ഒരു ഉണങ്ങിയ തുണിയോ വെച്ച് നന്നായി തുടച്ചെടുക്കുക. Video Credits : Mums Daily Tips & Tricks
Read Also :
ഓറഞ്ചിന്‍റെ തൊലി വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഗുണങ്ങള്‍ പലതാണ്
കറ്റാർവാഴ ഒന്നു മാത്രം മതി എത്ര നരച്ച മുടിയും കറുപ്പിക്കാം