Tips to Reduce Excess Salt in Curries
ഉപ്പ് ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് സങ്കല്‍പ്പിക്കാമോ? എന്നാല്‍ ഉപ്പ് അധികമായി പോയാലോ.. പലപ്പോഴും ആളുകൾക്ക് സംഭവിക്കുന്ന കാര്യമാണ് കറികളിൽ ഉപ്പ് കൂടുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയാൽ എളുപ്പത്തിൽ കുറയ്ക്കാൻ പറ്റുന്ന ചില പൊടികൈകൾ നോക്കിയാലോ.
ഉപ്പ് കറിയില്‍ അധികമായാല്‍ അതിനെ ഇല്ലാതാക്കുന്നതിനും കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാപ്പാല്‍ കറികളില്‍ ചേര്‍ക്കാവുന്നതാണ്. ഇതുവഴി കൂടിയ ഉപ്പിനെ ക്രമീകരിക്കാൻ സാധിക്കും. അടുത്ത ടിപ്പ് ഉപ്പ് കൂടിയാൽ കറിയിൽ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക ഇത് കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരം കൂടിയാണ് വെള്ളം.
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങള്ളായി അരിഞ്ഞത് കറിയിൽ ഇട്ടു കൊടുക്കുക ഇത് വിഭവത്തില്‍ നിന്നുള്ള അമിതമായ ഉപ്പ് ആഗിരണം ചെയ്യും. കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം. അല്ലെങ്കിൽ ഒരു ഉരുള ചോറ് തുണിയിൽ കെട്ടി കരയിൽ
ഇടുന്നത് വഴി കറിയിലുള്ള അമിതമായ ഉപ്പിനെ ക്രമീകരിക്കാൻ സാധിക്കും അടുത്ത ഒരു ടിപ്പ് സവാള മുറിച്ച് കറിയില്‍ ഇട്ടു കൊടുക്കുക എന്നതാണ്. സബോളയിട്ട് കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും. മാത്രമല്ല കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. തൈര് ചേര്‍ത്താല്‍ പ്രശ്‌നമില്ലാത്ത കറിയാണ് എന്നുണ്ടെങ്കില്‍ അല്‍പം തൈര് ചേര്‍ക്കുന്നത് നല്ലതാണ്. ഇത് അധികമുള്ള ഉപ്പിന്റെ പ്രഭാവം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. Video Credits : Mums Daily Tips & Tricks
Read Also :
ഓറഞ്ചിന്‍റെ തൊലി വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഗുണങ്ങള്‍ പലതാണ്
ഒറ്റ മിനിറ്റ് കൊണ്ട് മിക്‌സി പുതിയതു പോലെ തിളങ്ങും, ഇങ്ങനെ വൃത്തിയാക്കി നോക്കൂ