അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക.
ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്. ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. പപ്പടം വറുക്കാം ഇനി ഒരു തുള്ളി എണ്ണയില്ലാതെ. അടുപ്പിൽ നല്ല തീയോടെ കുക്കർ വെക്കുക. കുക്കർ നല്ല ചൂട് പിടിച്ചാൽ പപ്പടം ഓരോന്നായി കുക്കറിൽ ഇടുക. ഇരു പുറങ്ങളും നല്ലപോലെ തിരിച്ചും മറിച്ചും ഇടുക. എണ്ണയില്ലാതെ അടുപ്പിൽ ഇടാതെ ഹെൽത്തി ആയ ചുട്ട പപ്പടം തയ്യാർ.
Read Also :
ഇനി ഇസ്തിരിപ്പെട്ടി വേണ്ട! ഒരു പിടി ഉപ്പ് മാത്രം മതി, വസ്ത്രങ്ങൾ വടിപോലെ നിൽക്കും
രാവിലെയും രാത്രിയും ഇനി ഇതുമതി കഴിക്കാൻ, ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ