അസാധ്യ രുചിയിൽ തീയൽ ഇതുപോലെ തയ്യാറാക്കി നോക്കൂ

About Theeyal Recipe Kerala Style :

സ്ഥിരമായി വീടുകളിൽ തയ്യാറക്കുന്ന ഒരു കറി ആണ് തീയൽ. വെജ് പ്രേമികളുടെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നാണിത്. ഉള്ളി, പാവയ്ക്കാ തുടങ്ങി പച്ചക്കറികൾ വെച്ചൊക്കെ തീയ്യൽ തയ്യാറാക്കാറുണ്ട്. തുടക്കക്കാർക്ക് പഠിക്കാവുന്ന അടിപൊളി വെജ് റെസിപ്പി ആയിരിക്കും ഇത്. എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

Ingredients :

ഒരു ചെറിയ തേങ്ങ ചിരകിയത്
കാശ്മീരി ചില്ലി മൂന്നു മുതൽ നാലെണ്ണം
എരിവുള്ള മുളക് മൂന്നെണ്ണം
പച്ചമുളക് രണ്ടെണ്ണം
ചെറിയ ഉള്ളി
പുളിവെള്ളം
കറിവേപ്പില
മല്ലി
മഞ്ഞൾപൊടി
ഉപ്പ്

Theeyal Recipe Kerala Style

Learn How to Make Theeyal Recipe Kerala Style :

ആദ്യം, അടുപ്പിൽ ഒരു പാൻ ചൂടാക്കാനായി വെക്കുക. ചൂടായിക്കഴിഞ്ഞാൽ ചിരകി വെച്ച നാളികേരം ഒന്ന് വറുത്തെടുക്കുക. നാളികേരത്തിൽ വെള്ളത്തിന്റെ അംശമെല്ലാം മാറി ബ്രൗൺ നിറമാകുമ്പോൾ ഉണക്കമുളകും മല്ലിയിലയും ചേർക്കുക വറുത്തെടുക്കുക, ക്രിസ്പി ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു തണ്ട് കറിവേപ്പില ചേർക്കാം.കറിവേപ്പില നന്നായി വഴന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇനി ഇത് ചൂടാറാനായി മാറ്റിവെക്കുക.

അതിനിടയിൽ മറ്റൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം പുളിവെള്ളം ചേർക്കുക. പുളി നന്നായി ഉള്ളിയിൽ പിടിച്ച് തുടങ്ങിയാൽ നേരത്തെ തയ്യാറാക്കിയ പേസ്റ്റ് നന്നായി അരച്ച് തീയ്യലിൽ ചേർക്കാം. ഇത് നന്നായി കുറുകി തിളച്ചു എണ്ണ തെളിഞ്ഞ് വന്നാൽ തീ ഓഫ് ചെയ്യാം. രുചികരമായ തീയ്യൽ തയ്യാർ.Theeyal recipe malayalam Video Credits : Sree’s Veg Menu

Read Also :

കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാവുന്ന കിടിലൻ പലഹാരം

സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ സ്നാക്ക്

theeyal recipe ingredientsTheeyal Recipe Kerala Styletheeyal recipe malayalamvarutharacha theeyal recipevegetable theeyal recipe
Comments (0)
Add Comment