Ingredients :
- തക്കാളി – 2 എണ്ണം
- കടല മാവ് – ½ കപ്പ്
- കാശ്മീരിമുളകു പൊടി -1 ടീസ്പൂൺ
- ജീരകം – ½ ടീസ്പൂൺ
- വെളുത്തുള്ളി – ഒരെണ്ണം
- അരിപ്പൊടി – 1 കപ്പ്
- മുളകുപൊടി – 1 ടീസ്പൂൺ
- വെണ്ണ – 1 ½ ടേബിൾസ്പൂൺ
- കായപ്പൊടി – ¼ടീസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ
Learn How to make
ആദ്യം തക്കാളി തൊലി കളഞ്ഞ ചെറിയ കഷ്ണങ്ങളായി മുറിച്ച് ഇതും വെളുത്തുള്ളിയും ചേർത്ത് വെള്ളം ഇല്ലാതെ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ മുകളിൽ പറഞ്ഞ അളവ് പ്രകാരം അരിപ്പൊടി, കടലമാവ്, കാശ്മീരിമുളകുപൊടി, മുളകുപൊടി, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ എല്ലാം ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് വെണ്ണ ഉരുക്കിയത് ചേർക്കുക, ശേഷം തക്കാളി, വെളുത്തുള്ളി മിക്സ് ചേർത്ത് നല്ല പോലെ മാവ് കുഴച്ചെടുക്കുക. വെള്ളം ഒരിക്കലും ചേർക്കേണ്ട ആവശ്യമില്ല. ശേഷം മുറുക്ക് ഉണ്ടാക്കേണ്ട അച്ചിൽ മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് ഇടുക. മുറുക്ക് ക്രിസ്പി ആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. ശേഷം എണ്ണയിൽ നിന്നും എടുത്ത് മാറ്റാം. രുചികരമായ മുറുക്ക് റെഡി.
Read Also :
മുട്ട ഉണ്ടോ? ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം
എളുപ്പത്തിൽ തയാറാക്കാം വൈറ്റ് സോസ്