About Tasty Vettumanga Achar Recipe :
മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും കേടുവരാതെ നല്ല രുചികരമായ രീതിയിൽ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients :
- മാങ്ങ വെട്ടി കഷ്ണങ്ങളാക്കി എടുത്തത്
- ഉപ്പ്
- മുളകുപൊടി
- മഞ്ഞൾപൊടി
- കായം
- മല്ലിപ്പൊടി
- കടുക് പൊടിച്ചത്
- ഉലുവ
- കുരുമുളക് പൊടിച്ചെടുത്തത്
- നല്ല ജീരകം
- പെരുംജീരകം
- വെളുത്തുള്ളി
- ഇഞ്ചി
Learn How to Make Tasty Vettumanga Achar Recipe :
ആദ്യം തന്നെ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത മാങ്ങയിലേക്ക് രണ്ട് പിടി ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ അടച്ചു വയ്ക്കണം. കുറഞ്ഞത് രണ്ടുദിവസം ഇങ്ങനെ വയ്ക്കുമ്പോൾ ഉപ്പ് മുഴുവൻ മാങ്ങയിലേക്ക് പിടിച്ച് വെള്ളമായി മാറിയിട്ടുണ്ടാകും. ഇതിൽ നിന്നും മാങ്ങ മാത്രം പുറത്തെടുത്ത് ഒരു മുറത്തിൽ ഇലയോ മറ്റോ വെച്ച് അതിൽ നിരത്തി കൊടുക്കുക. ശേഷം ഇത് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും വെയിലത്ത് വെച്ച് വെള്ളം പൂർണ്ണമായും വലിയുന്ന രീതിയിലേക്ക് ആക്കി എടുക്കണം. അതിനുശേഷം മാങ്ങയിൽ നിന്നും ഇറങ്ങിയ വെള്ളത്തിലേക്ക് നേരത്തെ എടുത്തു വച്ച എല്ലാ പൊടികളും ചേർത്തു കൊടുക്കുക
അതിൽ ഉലുവ ചെറുതായി വറുത്ത് പൊടിച്ച് ചേർക്കണം. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. ഒന്ന് മൂത്ത് വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് മാങ്ങ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനു മുകളിലേക്ക് മസാല കൂട്ട് ചേർത്ത് കൊടുക്കാം.ശേഷം ഇതൊന്ന് ചൂട് പോയി കഴിയുമ്പോൾ ചെറിയ ഭരണിയിലോ കുപ്പികളിലോ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. രണ്ടുദിവസം അടച്ചു വയ്ക്കുമ്പോൾ തന്നെ മാങ്ങയിലേക്ക് എണ്ണയെല്ലാം ഇറങ്ങി നല്ലതുപോലെ സെറ്റായി കിട്ടുന്നതാണ്.
Read Also :
ദിവസവും രാവിലെ ബാർലി കൊണ്ടൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ്! ക്ഷീണത്തിനും സൗന്ദര്യത്തിനും ഉത്തമം
റാഗി കൊണ്ട് ഹെൽത്തി ആയ ലഡ്ഡു, വെറും 5 മിനിറ്റിൽ വിരുന്നുകാര് ഞെട്ടിക്കാൻ കിടിലൻ പലഹാരം