Ingredients :
- തക്കാളി
- സവാള
- എണ്ണ
- പച്ചമുളക്
- മുളക്പൊടി
- മഞ്ഞൾ പൊടി
- കറിവേപ്പില
- ഉപ്പ്
Learn How To Make :
നാലോ അഞ്ചോ തക്കാളി എടുക്കുക. പിന്നെ സവാള വലുതാക്കി മുറിച്ചതും. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക അതിലേക്ക് നേരത്തെ മുറിച് വച്ച സവാള ഇട്ട് വഴറ്റുക. വഴന്നു വന്നാൽ തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. അതിലേക്ക് 2 പച്ചമുളക് അരിഞ്ഞതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളക്പൊടിയും, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റികൊണ്ടിരിക്കുക. ഇനി അടുപ്പത്ത് നിന്നും ഇറക്കി ചൂട് പോവുന്നത് വരെ മാറ്റി വെക്കുക. നന്നായി തണുത്താൽ മിക്സിയുടെ ജാർ എടുത്ത് വൃത്തിയാക്കി അതിലേക് ഇട്ട് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ചെറുതായി ക്രഷ് ചെയ്താൽ മതി. രുചികരമായ ചമ്മന്തി തയ്യാർ.
Read Also :
പാലപ്പം ശരിയാവുന്നില്ലേ? പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! രുചിരഹസ്യം ഇതാ!
പഴവും, തേങ്ങാകൊത്തും മിക്സിയിൽ ഇതുപോലേ ഒന്ന് അടിച്ചെടുക്കൂ! നാലുമണി ചായക്ക് കിടിലൻ സ്നാക്ക്