Tasty Red coconut chutney Recipe

തേങ്ങാ ചമ്മന്തി ഇത് കൂടി ചേർത്ത് അരക്കൂ, രുചി കൂടും! ദോശക്കും ഇഡ്ഡലിക്കും ബെസ്റ്റ്

Tasty Red coconut chutney Recipe

Ingredients :

  • തേങ്ങ -½ കപ്പ്‌
  • ചിറ്റൂള്ളി -3
  • വറ്റൽ മുളക്-2
  • ഇഞ്ചി
  • കറിവേപ്പില
Tasty Red coconut chutney Recipe
Tasty Red coconut chutney Recipe

Learn How To Make :

ചിരകിയ തേങ്ങ ഒരു ജാറിലേക്ക് ഇടുക. തേങ്ങ എടുക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ളത് എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഥവാ അത്തരത്തിലുള്ള തേങ്ങ ലഭ്യമല്ലെങ്കിൽ ഫ്രീസ് ചെയ്ത തേങ്ങ ഒരു മണിക്കൂർ മുന്നേ പുറത്തെടുത്തു വെക്കുക. അതിലേക്ക് ചിറ്റുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, വെള്ളം എന്നിവ ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിക്കുക.

അതിലേക്ക് കടുക്, കറിവേപ്പില, വറ്റൽ മുളക്, ചുറ്റുള്ളി എന്നിവ ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക. ശേഷം അരച്ചുവെച്ച അരപ്പ് അതിലേക്ക് ഒഴിക്കുക. കുറച്ചു വെള്ളം ഒഴിച്ച് പറ്റിച്ചെടുക്കുക. വെള്ളം പാകത്തിന് കുറുകുന്നതുവരെ ഇളക്കുക. രുചിയേറും തേങ്ങാ ചമ്മന്തി തയ്യാർ. ഇത് ദോശ, ഇഡ്ഡലി എന്നിവയ്ക്ക് വളരെ നല്ല രീതിയിൽ ടേസ്റ്റോടെ തിന്നാൻ വേണ്ടി പറ്റുന്നതാണ്. വളരെ പെട്ടെന്ന് തന്നെ മിനിറ്റുകൾക്കുള്ളിൽ തനി നാടൻ രുചിയിലുള്ള തേങ്ങാ ചമ്മന്തി തയ്യാർ.

Read Also :

ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!

എല്ലാ ചേരുവകളും ചേർത്ത് ഒരൊറ്റ കറക്കം, കുട്ടികൾക്ക് വൈകുന്നേരം ഇഷ്ടത്തോടെ കൊടുക്കാം ചിക്കൻ കട്ലറ്റ്