Ingredients :
- ചെറു നാരങ്ങ – 12 എണ്ണം
- നല്ലെണ്ണ – 3 ടീസ്പൂൺ
- വെളുത്തുള്ളി – 20 അല്ലി
- വിനാഗിരി – 2 ടീസ്പൂൺ
- കടുക് – 3/4 ടീസ്പൂൺ
- കാന്താരി മുളക് – ഒരു പിടി
- ചുവന്ന മുളക് – 2
- ഉലുവ പൊടി – 1/4 ടീസ്പൂൺ
- കറിവേപ്പില – 3 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – ഒരു നുള്ള്
- കായ പൊടി – 3 നുള്ള്
Learn How to make Tasty Lemon Pickle Recipe :
നാരങ്ങ അച്ചാർ ഒട്ടും കയ്പ്പില്ലാതെ അടിപൊളി രുചിയിൽ തയ്യാറാക്കിയാലോ. ആദ്യം തന്നെ നാരങ്ങ ആവി കയറ്റി വേവിക്കാൻ വയ്ക്കുക. മിനിമം 10 മിനിറ്റോളം വരെ വേവിച്ചാൽ മതിയാവും. ശേഷം ഒരു ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉണക്കമുളക്, കറിവേപ്പില കാന്താരി മുളക് വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അഞ്ചു മിനിറ്റോളം മൂടിവെച്ച് തിളപ്പിക്കുക.
ഇനി നേരത്തെ വേവിച്ചുവെച്ച നാരങ്ങ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം ഈ ചീനച്ചട്ടിയിലേക്ക് ഇടുക. ഒപ്പം തന്നെ ഉലുവ പൊടിയും കായപ്പൊടിയും ചേർക്കാം. നല്ലപോലെ എല്ലാം ഇളക്കി യോജിപ്പിച്ച ശേഷം ഒന്ന് കുറുകി വരുന്നത് വരെ കാത്തിരിക്കുക. അവസാനമായി രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും വേണമെങ്കിൽ ഒരു നുള്ള് പഞ്ചസാരയും ചേർക്കാം. ഇനി അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക രുചികരമായ. നാരങ്ങ അച്ചാർ തയ്യാർ.
Read Also :
ഈ മസാല ബോണ്ട നിങ്ങളെ കൊതിപ്പിക്കും
കപ്പ പുട്ട് കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കൂ