Ingredients :
- 2 പഴം
- 3/4 കപ്പ് തേങ്ങാക്കൊത്ത്
- 1/2 കപ്പ് ഗോതമ്പുപൊടി
- 1/4 കപ്പ് വെള്ളം
- 2 ഏലക്കായ ചതച്ചത്
- ശർക്കര പൊടിച്ചത്
- നെയ്യ്
Learn How To Make :
അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് തേങ്ങാക്കൊത്ത് ഇട്ട് ഒന്ന് അടിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി, 1/4 കപ്പ് വെള്ളം കൂടി ചേർത്ത് ഒന്ന് അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 2 ഏലക്കായ ചതച്ചത്, ശർക്കര പൊടിച്ചത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ഇനി ഫ്രൈ ചെയ്തെടുക്കുവാൻ ഒരു ഉണ്ണിയപ്പ ചട്ടിയുടെ കുഴിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ബ്രഷു കൊണ്ട് തടവി കൊടുക്കുക. ചട്ടി ചൂടായി വരുമ്പോൾ ഉണ്ണിയപ്പ കുഴിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കാം. വെന്തു വരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അങ്ങിനെ പഴവും തേങ്ങയും ഗോതമ്പ് പൊടിയും കൊണ്ടുള്ള സൂപ്പർ നാലുമണി പലഹാരം ഇവിടെ റെഡി.
Read Also :
അരി കുതിർക്കണ്ട, രാത്രി അരച്ച വെക്കണ്ട! രാവിലെ എണീറ്റ് അര മണിക്കൂറിൽ ചായക്കടി തയ്യാർ
വട്ടയപ്പം ഉണ്ടാക്കി ശരിയാവുന്നില്ലേ? ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം രുചിരഹസ്യം ഇതാ!