About Sweet Bonda Recipe :
ചായക്കടയിലെ അടിപൊളി കടിയാണ് ബോണ്ട..പലർക്കും നല്ല ഇഷ്ട്ടമുള്ള ബോണ്ട നമുക്ക് വീട്ടിലും എളുപ്പത്തിൽ ഇരട്ടി രുചിയിൽ തയ്യാറാക്കാം…
Ingredients :
- ഗോതമ്പ് പൊടി -½ കപ്പ്
- മൈദ – ½കപ്പ്
- പുട്ടുപൊടി -1tpn
- സോഡ പൊടി – 2 നുള്ള്
- ഏലക്ക പൊടി -½tpn
- എള്ള് – 1tpn
- പഴം -2
- ശർക്കര – 100g
- തേങ്ങാക്കൊത്ത് -2tbpn
- കപ്പലണ്ടി – 2 tbpn
- വെള്ളം –
- വെളിച്ചെണ്ണ
Learn How to Make Sweet Bonda Recipe :
ആദ്യം ഒരു പാത്രം എടുക്കുക..ഇതിലേക്ക് ½ കപ്പ് ഗോതമ്പ് പൊടി എടുക്കുക.ഇതിലേക്ക് അര കപ്പ മൈദ,1 ടേബിൾസ്പൂൺ തരിയുള്ള പുട്ടുപൊടി,2 നുള്ള് ബേക്കിങ് സോഡ,½ ടീസ്പൂൺ ഏലക്ക പൊടി,1 ടീസ്പൂൺ എള്ള് എന്നിവ ചേർക്കുക..ഇനി 2 പാളയംകോടൻ പഴം ജ്യൂസ് ആക്കി ഇതിലേക്ക് ഒഴിക്കുക.ഇനി 100 ഗ്രാം ശർക്കരയിലേക്ക് 1½ ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഉരുക്കി ,അരിച്ചെടുക്കുക..ഇതും പൊടിയിലേക്ക് ചേർക്കുക..ഇതിനി നന്നായി കുഴച്ച് റെഡിയാക്കുക..ശേഷം ഇതിലേക്ക് 2ടേബിൾസ്പൂൺ തേങ്ങാക്കൊത്ത് വറുത്തത്, 2 ടേബിൾസ്പൂൺ വറുത്ത കപ്പലണ്ടി എന്നിവ ചേർത്ത് മിക്സ് ചെയ്ത്,
2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാം. 2 മണിക്കൂറിന് ശേഷം 1½ ടേബിൾസ്പൂൺ വെള്ളം ചേർത്ത് കൈ വെച്ച് ഒന്നുകൂടെ കുഴക്കുക. ഇനി ഒരു പാൻ അടുപ്പത്ത് വെക്കാം. ഇതിലേക്ക് ഇത് മുക്കിപ്പൊരിക്കാൻ ആവശ്യമായ അളവിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇത് നന്നായി ചൂടായി വരണം. ഇനി കുറച്ച് വെള്ളത്തിൽ കൈ ഒന്ന് മുക്കിയ ശേഷം ബോണ്ടയുടെ വലിപ്പത്തിൽ മാവ് ഉരുട്ടി എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. തീ മീഡിയം-ലോ ഫ്ലെയ്മിൽ വെച്ചിരിക്കണം..ശേഷം ഇത് പൊന്തി വരുമ്പോൾ ഈ വശം മറിച്ചിട്ട് കൊടുക്കാം. ഇനി ഈ വശവും നന്നായി വെന്ത് വന്ന ശേഷം തീ ഒന്ന് കൂട്ടി വെച്ച് കൊടുക്കുക…ഇത് ക്രിസ്പ് ആയി വരുമ്പോൾ നമുക്ക് കോരി മാറ്റാം. ഇങ്ങനെ നമുക്ക് മുഴുവൻ മാവും പൊരിച്ചെടുക്കാം. നല്ല അടിപൊളി ടേസ്റ്റിൽ ബോണ്ട റെഡി. Video credits : Sheeba’s Recipes
Read Also :
എണ്ണയില്ലാതെ വളരെ രുചികരമായ ഒരു ചിക്കെൻ ഫ്രൈ
നേന്ത്രപഴം കറുത്തുപോയോ? കൊതിയൂറും രുചിയിൽ കിടിലൻ പലഹാരം