ഉള്ളിവഴറ്റണ്ട! എണ്ണയൊഴിച്ചു ഞെവടിയെടുത്താൽ ഇരട്ടി രുചിയിൽ ടപ്പേന്നു ചിക്കൻകറി!
Super Tasty Chicken Curry Recipe
Ingredients :
- 1 കിലോ ചിക്കൻ
- 4 ഇടത്തരം ഉള്ളി അല്ലെങ്കിൽ (200 ഗ്രാം ചെറിയ ഉള്ളി)
- ഇഞ്ചി വെളുത്തുള്ളി
- പച്ചമുളക്
- തക്കാളി
- കറിവേപ്പില
- മുളക് പൊടി
- മല്ലിപ്പൊടി
- കുരുമുളക് പൊടി
- മഞ്ഞൾ പൊടി
- ഗരം മസാല
- എണ്ണ
- ഗ്രാമ്പൂ
- കറുവപ്പട്ട
- ഏലം
- തേങ്ങ കഷണങ്ങൾ
- ഉപ്പ്
Learn How To Make :
ഉള്ളി നീളത്തിൽ അരിഞ്ഞെടുക്കുക, നീളത്തിൽ അരിഞ്ഞെടുത്തതിനു ശേഷം അതിലേക്ക് വറുത്ത് പൊടിച്ചെടുത്തിട്ടുള്ള മസാലപ്പൊടികൾ ചേർക്കുക. മല്ലിപ്പൊടി, ഗരംമസാല, മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി അതിനുശേഷം കുക്കറിന്റെ ഉള്ളിലേക്ക് ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക,ഒക്കെ ചേർത്ത് ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ഉള്ളി മസാലകൾ എല്ലാം ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം, ചിക്കനും ചേർത്ത് അതിലേക്ക് കറിവേപ്പിലയും, മല്ലിയിലയും, ചേർത്ത് അതിനുശേഷം കുക്കർ അടച്ചു നന്നായിട്ട് വേവിച്ചെടുക്കുക.വെറും 15 മിനുട്ട് മാത്രം മതി ഈ ചിക്കൻ കറി റെഡി ആവാൻ. കുക്കറിൽ 2 വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. ചപ്പാത്തി, ചോർ, ദോശയ്ക്കും ഒക്കെ ഒപ്പം കഴിക്കാൻ വളരെ നല്ലതാണ്.
Read Also :
കോഴിക്കോട് വരെ പോകേണ്ട, 20 മിനിറ്റിൽ പെർഫെക്റ്റ് കോഴിക്കോടൻ കറുത്ത ഹൽവ നമ്മുടെ വീട്ടിൽ തയ്യാറാക്കാം
കുക്കറിൽ ഒരു വിസിൽ, വെജിറ്റബിൾ പ്രേമികൾക്ക് മത്തങ്ങാ പരിപ്പുകറി!