Ingredients :
- മാമ്പഴം അരക്കിലോ
- പഞ്ചസാര മുക്കാൽ കിലോ
- സിട്രിക് ആസിഡ് ഒരു ടീസ്പൂൺ
- ഗ്രാമ്പൂ ആറെണ്ണം
- മഞ്ഞ കളർ ഒരു നുള്ള്
- കറുവപ്പട്ട അരയിഞ്ച് നീളം 3 കഷ്ണം
Learn How To Make :
അധികം പാകം ആകാത്ത മാമ്പഴം തൊലി കളഞ്ഞ് കഷണങ്ങളാക്കി വെള്ളത്തിൽ ഇടണം. കറുവപ്പട്ടയും ഗ്രാമ്പൂവും ചതച്ചിട്ട് വെന്തുകഴിഞ്ഞാൽ പട്ടയും ഗ്രാമ്പൂവും മാറ്റണം. പിന്നീട് മാമ്പഴം നന്നായി ഉടച്ച ശേഷം പഞ്ചസാരയും സിട്രാക്ക് ആസിഡും ചേർത്ത് കുറുക്കണം. ഒട്ടുന്ന പരുവത്തിലാകുമ്പോൾ മഞ്ഞ കളർ കലക്കി ചേർത്ത് വാങ്ങി വയ്ക്കുക. ജലാംശമില്ലാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം. ജാം കേടുവരാതിരിക്കാൻ ജാമിന്റെ അളവിനെ അനുസ്യതമായി ഒന്നോ രണ്ടോ നുള്ള പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ചേർക്കുന്നത് നന്നായിരിക്കും. കാൽ കപ്പ് തണുത്ത ജാമിൽ കലക്കി ബാക്കി ജാമ്യ കൂടെ ചേർക്കുകയാണു വേണ്ടത്.
Read Also :
രുചികരമായ കോക്കനട്ട് കേക്ക് റെസിപ്പി
എളുപ്പത്തിൽ അമ്പലപ്പുഴ പാൽപ്പായസം റെസിപ്പി