About Steamed Snacks Kerala Recipes :
നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്.
രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം, ആവശ്യത്തിന് ഉപ്പും, നെയ്യും, ചേർത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു നാളികേരം ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ,
അതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇടിയപ്പത്തിന് പാകത്തിലാക്കി എടുക്കാം. ശേഷം അതും തണുത്ത് കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി ഇഡ്ഡലിത്തട്ടിൽ ഒരു വാഴയില വച്ച് അതിലേക്ക് ഉരുളകളാക്കി വെച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ആയി ഇവിടെ കൊടുത്തിട്ടുണ്ട്, YouTube Video
Read Also :
ഉന്മേഷവും ഉണർവും നേടാൻ സംശുദ്ധമായ നെല്ലിക്ക ലേഹ്യം ഇതുപോലെ തയ്യാറാക്കൂ!
ഇടിയപ്പം/നൂലപ്പം നല്ല സോഫ്റ്റ് പഞ്ഞി നൂലുകൾ പോലെ തയ്യാറാക്കാൻ ഇങ്ങനെ മാവ് തയ്യാറാക്കാം