Steamed Banana Snack Recipe

പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം ആരും നുണഞ്ഞുപോകും

Banana Snack Recipe : Irresistible and Healthy Treats with Ripe Bananas

About Steamed Banana Snack Recipe :

നന്നായി പഴുത്ത് കറുത്ത് പോയ കഴിക്കാൻ ആർക്കും വലിയ താല്പര്യം ഉണ്ടാകില്ല.. പലരും അത് കളയുകയാവും പതിവ്, എന്നാൽ മറ്റു ചിലരോ അത്കൊണ്ട് പലവിധ വിഭവങ്ങളും പരീക്ഷിച്ചു നോക്കും. അത്തരത്തിൽ വീട്ടമ്മാർക്ക് പരീക്ഷിക്കാവുന്ന ഒരു കിടിലൻ പഴം റെസിപ്പി ആണ് എന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ആവിയിൽ വേവിച്ചെടുക്കുന്ന മധുരമുള്ള കിടിലൻ സ്നാക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടമാകുന്ന ഒന്ന്.

Ingredients :

  • നേന്ത്രപ്പഴം – രണ്ടെണ്ണം
  • ശർക്കര – 150 ഗ്രാം
  • വെള്ളം – കാൽ കപ്പ്
  • തേങ്ങ ചിരവിയത് – അരക്കപ്പ്
  • ഏലക്കാപ്പൊടി – അര ടീസ്പൂൺ
  • ജീരകപ്പൊടി – അര ടീസ്പൂൺ
  • ചുക്കുപൊടി – ഒരു ടീസ്പൂൺ
  • ഉണക്കമുന്തിരി – ഒരു ടേബിൾ സ്പൂൺ
  • നെയ്യ് – ഒരു ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
  • വറുത്ത അരിപ്പൊടി – 1/4 കപ്പ്
  • പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
Steamed Banana Snack Recipe
Steamed Banana Snack Recipe

Learn How to Make Steamed Banana Snack Recipe :

ഒരു പാത്രത്തിൽ, ഒന്നര അച്ച് ശർക്കരയും 1/4 കപ്പ് വെള്ളവും ചേർത്ത് അടുപ്പ് ഓൺ ചെയ്യുക. നന്നായി ഇളക്കുക, അത് ഉരുകുമ്പോൾ, അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഏലക്ക, ജീരകം, പഞ്ചസാര എന്നിവ പൊടിക്കുക. നന്നായി പഴുത്ത 2 വാഴപ്പഴങ്ങൾ ആവിയിൽ വേവിച്ച ശേഷം അത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. നേരത്തെ ഉണ്ടാക്കിയ ശർക്കര പാനി ചൂടാറിയശേഷം മിക്സി ജാറിൽ ഒഴിച്ച് കൊടുത്ത വീണ്ടും അരക്കുക. ശർക്കര പാനി മുഴുവൻ ഒഴിക്കേണ്ട ആവശ്യമില്ല. ആദ്യം കുറച്ച് ഒഴിച്ച് കൊടുത്ത് മധുരം പരിശോധിച്ച ശേഷം, ആവശ്യമെങ്കിൽ പിന്നീട് ചേർക്കാം.

പാൻ ചൂടാക്കി ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. അതിനു ശേഷം അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് എടുക്കാം. അതിനുശേഷം ഈ പാനിലേക്ക് നേരത്തെ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ കൂട്ട് ചേർക്കുക. ഇത് കുറച്ച് നേരം ഒന്ന് ഇളക്കി കൊടുക്കുക, വെറും 2 മിനിറ്റ് നേരം മാത്രം മതി. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കാം. ഇതേ പാനിലേക്ക് ഏലക്ക, ജീരകം, പഞ്ചസാര പൊടിച്ചത്, കുറച്ച് ഉപ്പ്, ചുക്കുപൊടി എന്നിവ ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം 1/4 കപ്പ് വറുത്ത അരിപ്പൊടി ചേർക്കുക. എല്ലാം കൂടെ നന്നായി ഇളക്കുക, പാനിൽ നിന്ന് വിട്ടു വരുന്ന പാകം ആകുമ്പോൾ നിങ്ങൾക്ക് ഗ്യാസ് ഓഫ് ചെയ്യാം. അരിപ്പൊടിയുടെ അളവ് ഒരിക്കലും അധികമാകരുത്, വാഴപ്പഴത്തിന്റെ രുചി മുൻപന്തിയിൽ നിൽക്കണം. ഇനി ആവിയിൽ വേവിക്കാനായി ഇഡ്ഡലി തട്ടിൽ നെയ്യിൽ തേച്ച്, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഇത്രേം നേരം കൊണ്ട് ഉണ്ടാക്കിയ ഫില്ലിംഗ് ചേർത്ത് ഒന്ന് പ്രസ് ചെയ്യുക. അതിനുശേഷം, ഇത് 12 മിനിറ്റ് വേവിക്കാം. ഇപ്പോൾ രുചികരമായ പഴം സ്നാക്ക് റെഡി. video Credits : Jess Creative World

Read Also :

അസാധ്യ രുചിയിൽ പെരിപെരി ചിക്കൻ കോൺ വീട്ടിൽ തയ്യാറാക്കാം

നാടൻ രീതിയിൽ കോവക്ക തേങ്ങ അരച്ച കറി