നേന്ത്രപ്പഴം വാഴയിലയിൽ പൊതിഞ്ഞ് ഇങ്ങനെ ആവിയിൽ വേവിച്ച് നോക്കൂ, സൂപ്പർ നാലുമണി പലഹാരം

About Steamed Banana Recipe :

ഏത്തപ്പഴം കൊണ്ട് വളരെ രുചികരമായ ആവിയിൽ വേവിച്ച പലഹാരം തയ്യാറാക്കാം. വാഴയിലയിൽ ഇതുപോലെ നേന്ത്രപ്പഴം വേവിച്ചാൽ അത് കഴിക്കാൻ ഇഷ്ട്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. വാഴയിലയിൽ ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചികരമാണ്, എന്നാൽ ചെറിയ ഒരു പൊടികൈ കൂടി ചേർത്താൽ വളരെ സിമ്പിൾ ആയി തയ്യാറാക്കാവുന്ന ഈ പലഹാരവും വ്യത്യസ്ത രുചിയോടെ കഴിക്കാം.

Ingredients :

  • നേന്ത്രപ്പഴം
  • വറുത്ത അരിപ്പൊടി
  • നാളികേരം
  • പഞ്ചസാര
  • ഏലക്ക പൊടി
Steamed Banana Recipe

Learn How to Make Steamed Banana Recipe :

വാഴപ്പഴം കഴിക്കാത്ത ആളുകൾക്ക് പോലും ഇത് വളരെ ആരോഗ്യകരവും എണ്ണ രഹിതവുമായ പലഹാരമാണ്. ആദ്യം ഏത്തപ്പഴം തൊലിയോടൊപ്പം ആവിയിൽ വേവിക്കുക. തൊലി നീക്കം ചെയ്ത് തണുക്കാൻ വിടുക. തണുത്ത ശേഷം, വാഴപ്പഴം മിക്സി ജാറിൽ വെള്ളമില്ലാതെ അരച്ചെടുക്കുക. ശേഷം ഈ അരച്ച പേസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ളു ഏലക്കാപ്പൊടി, ഒരു നുള്ളു ഉപ്പ് എന്നിവ കൂടി ചേർക്കുക. ഏത്തപ്പഴത്തിന്റെ ഈർപ്പം കൊണ്ട് തന്നെ ഒരു തുള്ളി വെള്ളം ചേർക്കാതെ കുഴച്ചെടുക്കാം. ശേഷം കുറച്ച് തേങ്ങയും പഞ്ചസാരയും . വാഴയില ചെറിയ കഷ്ണങ്ങളാക്കി അതിൽ കൈകൾ ഉപയോഗിച്ച് മാവ് പതിയെടുക്കുക ഇതിലേക്ക് ശേഷം കുറച്ച് തേങ്ങയും പഞ്ചസാരയും ഒന്ന് പരത്തികൊടുത്ത് മടക്കുക. ശേഷം ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തട്ടിൽ മുകളിൽ 20 മിനിറ്റ് നേന്ത്രപ്പഴവും തയ്യാറാക്കിയ മടക്ക് വേവിച്ചെടുക്കുക. Video Credits : Mums Daily Steamed Banana Recipe

Read Also :

ഊണിനു അടിപൊളി ഇഞ്ചി തൈര് കറി

ബീറ്റ്‌റൂട്ടും മുട്ടയും ഒന്ന് ഇതുപോലെ മിക്സിയിൽ കറക്കി നോക്കൂ, കിടിലൻ റെസിപ്പി

banana ada recipekerala banana benefitskerala banana recipesSteamed Banana Recipesteamed snacks kerala
Comments (0)
Add Comment