About Spicy Veg Kolhapuri Recipe :
നോൺവെജ് കഴിക്കാത്തവർക്ക് വളരെ ഉപകാരപ്രദമായ കറി ആണിത്.കടകളിൽ കിട്ടുന്ന രുചിയിലും മണത്തിലും ഇത് വീടുകളിൽ ഉണ്ടാക്കാം.വിവിധ പച്ചകറികൾ ഉപയോഗിച്ച് ടേസ്റ്റിയായ കോല പൂരി ഉണ്ടാക്കുന്നത് പരിചയപെടാം.
Ingredients :
- ഉരുളക്കിഴങ്ങ് -1
- കോളിഫ്ലവർ – 2 കപ്പ്
- കാരറ്റ് -1
- ബീൻസ് -10
- കാപ്സിക്കം -1
- പച്ചമുളക്-6
- വറ്റൽമുളക്- 5
- പനീർ -200 ഗ്രാം
- പട്ടാണി -അര കപ്പ്
- കശുവണ്ടി -15
- തക്കാളി -3
- തണ്ണിമത്തൻ വിത്തുകൾ – 1 ടീസ്പൂൺ
- ഇഞ്ചി -1 ടീസ്പൂൺ
- കറുവപ്പട്ട -2
- ഗ്രാമ്പൂ-6
- ഏലയ്ക്ക -2
- മസാലകൾ
- ഉപ്പ് ആവശ്യത്തിന്
- കസൂരി മേത്തി
- മല്ലിയില
- വെണ്ണ
Learn How to Make Spicy Veg Kolhapuri Recipe :
ആദ്യം കശുവണ്ടി ചൂട് വെള്ളത്തിൽ ഇടുക.കാശ്മീരി മുളകും ഇങ്ങനെ ചെയ്യുക.ശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കുക.ഇത് മാറ്റി വെയ്ക്കുക. തക്കാളിയും കശുവണ്ടിയും തണ്ണിമത്തൻ വിത്തുകളും അരച്ചെടുക്കുക.പനീർ ചൂടുവെള്ളത്തിൽ ഇടുക. പട്ടാണിവെള്ളത്തിൽ ഇട്ടു വെയ്ക്കുക.ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കാരറ്റ് ,ബീൻസ്, ഉരുളക്കിഴങ്ങ്, കാപ്സിക്കം, കോളിഫ്ലവർ എന്നിവ
ഫ്രൈ ചെയ്യുക.ഇവ മാറ്റുക.പച്ച മുളകും ഉണക്കമുളക് ഫ്രൈ ചെയ്യുക.ഒരു പാൻ ചൂടാക്കുക.
വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി ചതച്ചത്,ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട ഇവ ചേർത്ത് വഴറ്റുക.കായപൊടി,മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി,ചെറിയ ജീരകം പൊടിച്ചത് ചേർക്കുക..നേരത്തെ അരച്ചത് ചേർക്കുക.ഉപ്പ് ചേർക്കുക.അടച്ച് വെച്ച് വേവിക്കുക .വേവിച്ച വെജിറ്റബിസും മുളകും ചേർക്കുക. അടച്ച് വെച്ച് വേവിക്കുക ഗരം മസാലയും കസ്തൂരി മേത്തിയും മല്ലിയിലയും ചേർക്കുക. ബട്ടർ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ടേസ്റ്റിയായ വെജിറ്റബിൾ കോലപൂരി റെഡി. Video Credits : Kannur kitchen
Read Also :
നാവിൽ മധുരമൂറും പലഹാരം കൊഴുക്കട്ട തയ്യാറാക്കാം
പ്രഭാതഭക്ഷണത്തിന് രുചികരമായ തട്ടിൽ കുട്ടി ദോശ തയ്യാർ