Spicy koonthal Curry Recipe

കൂന്തൽ കറി ഇതേപോലെ ഉണ്ടാക്കിയാൽ ആരായാലും കഴിച്ചു പോകും! അത്രക്ക് സ്വാദാണ്!

Spicy koonthal Curry Recipe

Ingredients :

  • കൂന്തൽ – 350 ഗ്രാം
  • തേങ്ങ ചിരവിയത് – 8 ടേബിൾ സ്പൂൺ
  • കുരുമുളക് – 1 ടീസ്പൂൺ
  • ഏലക്ക – 2
  • കറുവപട്ട – 2
  • ഗ്രാമ്പു – 3
  • കറിവേപ്പില
  • അണ്ടി പരിപ്പ് – 3
  • സവാള – 1
  • തക്കാളി – 2
  • മല്ലിപ്പൊടി
  • മുളക് പൊടി
  • ഇഞ്ചി
  • വെളുത്തുള്ളി
 Spicy koonthal Curry Recipe
Spicy koonthal Curry Recipe

Learn How To Make :

കൂന്തൽ കറി തയ്യാറാക്കാൻ വേണ്ടി 350 ഗ്രാം കൂന്തൽ നന്നായി കഴുകി വൃത്തിയാക്കുക.ശേഷം കുക്കറിലേക്ക് ഇട്ട് ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി,1/2 ടീസ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്ത് 3 വിസിൽ വരുന്നത് വരെ വേവിക്കുക.ഇതേസമയം ഇതിന്റെ മസാല തയ്യാറാക്കാൻ വേണ്ടി ഒരു പാൻ ചൂടാവാൻ വെച്ച് അതിലേക്ക് തേങ്ങ ചിരവിയത്, പട്ട, ഏലയ്ക്ക, ഗ്രാമ്പു,കറിവേപ്പില എന്നിവ ചേർത്ത് മീഡിയം തീയിൽ ഇട്ട് വറുത്തെടുക്കുക.തേങ്ങ ഗോൾഡൻ കളർ ആവുമ്പോൾ എടുത്തു വെച്ച അണ്ടി പരിപ്പ് ഇട്ടു ഇളക്കി കൊടുക്കുക.
തേങ്ങ കാപ്പി കളർ ആയാൽ തീ ഓഫ്‌ ചെയ്ത് വേറൊരു പത്രത്തിലേക്ക് മാറ്റുക.ഇത് ചൂടാറിയതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു പൊടിച്ചെടുക്കുക.ശേഷം കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. അടുത്തതായി ഒരു മൺ ചട്ടി എടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത്‌ ചേർത്ത് വഴറ്റി എടുക്കുക.

ശേഷം ഇതിലേക്ക് 2 ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, 2 ടീസ്പൂൺ ഇഞ്ചി ചതച്ചത്,ഒരു പച്ച മുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി മീഡിയം തീയിൽ വെച്ച് വഴറ്റുക. സവാള നന്നായി വഴറ്റി വരുമ്പോൾ 2 തക്കാളി ചെറുതായി അരിഞ്ഞത്‌ ഇട്ടു വഴറ്റുക.ശേഷം 2 ടീസ്പൂൺ മുളക് പൊടി,1 ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കുക.ശേഷം ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച കൂന്തൽ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം 1 കപ്പ്‌ ചൂടു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി തിളക്കാൻ തുടങ്ങിയാൽ മീഡിയം തീയിൽ ഇട്ടു 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.ശേഷം നേരത്തെ അരച്ചു വെച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ 1/4 കപ്പ്‌ ചൂടുവെള്ളം ഒഴിച് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക.ശേഷം കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്ത് വാങ്ങി വെക്കുക.ടേസ്റ്റി കണവ / കൂന്തൽ കറി റെഡി..ഇത് ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ വിളമ്പുക.

Read Also :

കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാം ഹെൽത്തി സ്നാക്ക്; 2 പഴം ഉണ്ടോ, സംഭവം റെഡി!

മാവ് കുഴക്കുമ്പോൾ ഇങ്ങനെ ചെയ്യൂ, എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി ഉണ്ടാക്കാം