About Spicy Irumban Puli Achar Recipe :
അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ് ആയിരിക്കുമല്ലേ. ഇരുമ്പൻ പുളി വെച്ച് കിടിലം അച്ചാർ ഉണ്ടാക്കുന്നത് നോക്കാം.
Ingredients :
- ഇരുമ്പൻ പുളി-3 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- നല്ലെണ്ണ -3 ടേബിൾ സ്പൂൺ
- കടുക്- ഒന്നര ടീ സ്പൂൺ
- വെളുത്തുള്ളി -2 ടേബിൾ സ്പൂൺ
- കറിവേപ്പില
- ഉലുവപ്പൊടി – കാൽ ടീ സ്പൂൺ
- കായപ്പൊടി – കാൽ ടീ സ്പൂൺ
- മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
Learn How to Make Spicy Irumban Puli Achar Recipe :
ആദ്യം ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കി തുടച്ച് വെക്കുക.ശേഷം ഇത് കുറച്ച് വണ്ണത്തിൽ മുറിക്കുക .ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇതിലേക്ക് ഉപ്പ് ചേർക്കുക.ഒരു 6 മണിക്കൂർ ഇങ്ങനെ വെക്കുക.ഇത് നന്നായി സോഫ്റ്റ് ആയി വന്നിട്ടുണ്ട്.ഇതിലെ വെള്ളം കളയാൻ ആയി അരിച്ചെടുക്കുക.സ്പൂൺ വെച്ച് ഇളക്കിയെടുക്കുക.വെളളം കളയുക.ഒരു പാൻ ചൂടാക്കുക.
ഇതിലേക്ക് നല്ലെണ്ണ ചേർക്കുക. കടുക് പൊട്ടിക്കുക.ഇതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.രണ്ട് തണ്ട് കറിവേപ്പില ചേർക്കുക.ഉലുവ പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് മുളകുപൊടി ചേർക്കുക.തീ കുറച്ച് വെച്ച് നന്നായി വഴറ്റുക.മുളക് പൊടി കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക.ഇതെല്ലാം ഇരുമ്പൻ പുളിയിലേക്ക് ചേർക്കുക.നന്നായി മിക്സ് ചെയ്യുക.നാവിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ റെഡി! Video Credits : Kannur kitchen
Read Also :
നിമിഷ നേരം കൊണ്ട് റസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി, രുചി വേറെ ലെവൽ
കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്