Ingredients :
- അവൽ
- അരിപ്പൊടി
- ഉരുളക്കിഴങ്ങ്
- മഞ്ഞൾപൊടി
- വറ്റൽ മുളക്
- ഉപ്പ്
- മല്ലിച്ചെപ്പ്
- മുളകുപൊടി
- എണ്ണ
Learn How To Make :
ആദ്യം, അവൽ ഒരു കപ്പ് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക. കുതിർത്ത ശേഷം അവൽ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. അതിനുശേഷം പകുതി ഉരുളക്കിഴങ്ങ് കഷ്ണം ചേർത്ത് ഇളക്കുക. ഒരു കപ്പ് അരിപ്പൊടി, മുളകുപൊടി, ഉപ്പ്, മല്ലിയില, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ എണ്ണ എന്നിവ ചേർക്കുക. ശേഷം നന്നായി ഇളക്കി കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ഇഷ്ട്ടപെട്ട ഷേപ്പിൽ മുറിച്ചെടുക്കുക. ശേഷം ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഈ കൂട്ട് ഓരോന്നായി ചേർക്കുക, എണ്ണ ചേർക്കുമ്പോൾ നന്നായി ചൂടായ ശേഷം മാത്രം കൂട്ട് ചേർക്കാൻ ശ്രദ്ധിക്കുക. എന്നാൽ മാത്രം ആണ് അകവും പുറവും വെന്തു വരികയുള്ളൂ.
Read Also :
ഈ രുചിയറിഞ്ഞാൽ പിന്നെ റവ ഉപ്പുമാവ് ഇങ്ങനെയേ ഉണ്ടാക്കൂ!
ഒരിക്കലെങ്കിലും ഇതേപോലെ തയ്യാക്കി നോക്കൂ! കഴിച്ചാലും മതിയാകില്ല