നല്ല ഒന്നാന്തരം ചിക്കൻ തോരൻ! ചോറിനും കപ്പയ്ക്കും ഇത് മാത്രം മതി

  • ചിക്കൻ – അര കിലോ ഗ്രാം
  • തേങ്ങ – ഒന്നേകാൽ കപ്പ്
  • മുളക് പൊടി – 1 ടി സ്പൂൺ
  • ഖരം മസാല – കാൽ കപ്പ്
  • വെളിച്ചെണ്ണ – 2 ടി സ്പൂൺ
  • കടുക് – 1 ടി സ്പൂൺ
  • വറ്റൽ മുളക് – നാലെണ്ണം
  • തേങ്ങാ അരിഞ്ഞ്‌ കഷ്ണമാക്കിയത് – 2 സ്പൂൺ
  • ചെറിയ ഉള്ളി – നൂറ് ഗ്രാം
  • കറിവേപ്പില – കുറച്ച്
  • ഇഞ്ചി – 1 ടി സ്പൂൺ
  • വെളുത്തുള്ളി – 1 ടി സ്പൂൺ
  • മഞ്ഞൾ പൊടി – അര ടിസ്പൂൺ
  • മുളക് പൊടി – 2 ടി സ്പൂൺ
  • മല്ലിപ്പൊടി – 1 ടി സ്പൂൺ
  • ഗരം മസാല – അര ടി സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • സവാള – 2 എണ്ണം
  • ഉപ്പ് – കുറച്ച്
  • കുരുമുളക് പൊടി – 1 ടി സ്പൂൺ
  • പെരിംജീരകം – അര ടിസ്പൂൺ
  • പച്ചവെളിച്ചെണ്ണ – 1 ടി സ്പൂൺ

ആദ്യം ഒന്നേകാൽ കപ്പ് തേങ്ങാ ചിരകിയത് റെഡി ആക്കുക.അതിലെക്ക്‌ ഒരു ടി സ്പൂൺ മുളക് പൊടി ഇടുക.അതിൽ ഖരം മസാല കാൽ കപ്പ് ഇടുക.അതൊന്ന് നന്നായി മിക്സ് ചെയ്ത ശേഷം അടച്ച് വെക്കുക.അര കിലോ ഗ്രാം ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി വെക്കുക.ഇനി പാനിലേക്ക് 2 ടി സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.അതിലേക്ക് ഒരു ടി സ്പൂൺ കടുക് ഇടുക.നാല് വറ്റൽ മുളക് കഷ്ണം ആക്കി അതിലേക്ക് ഇടുക. തേങ്ങാ അരിഞ്ഞ്‌ കഷ്ണമാക്കിയത് 2 സ്പൂൺ അതിലേക് ഇടുക.രണ്ട് മിനുട്ട് നേരം ഇവ ഇളക്കുക.ചതച്ച് അരച്ച നൂറ് ഗ്രാം ചെറിയ ഉള്ളി അതിലേക്ക് ചേർക്കുക.കുറച്ച് കറിവേപ്പില,ഓരോ ടി സ്പൂൺ വീതം ഇഞ്ചി,വെളുത്തുള്ളി എന്നിവ ഇതിൽ ഇടുക.ഇവ ഒന്ന് മിക്സ് ചെയ്യുക.ശേഷം അതിലേക്ക് അര ടി സ്പൂൺ മഞ്ഞൾ പൊടി,2 ടി സ്പൂൺ മുളക് പൊടി,മല്ലിപ്പൊടി ഒരു ടി സ്‌പൂൺ,ഗരം മസാല അര ടി സ്പൂൺ എന്നിവ ചേർത്ത് ഒരു മിനുട്ട് നേരം ഇളക്കുക.

അതിലെക്ക്‌ കഷ്ണങ്ങളാക്കി വെച്ച ചിക്കൻ ചേർക്കുക.അതിൽ രണ്ട് പച്ചമുളക് അരിഞ്ഞ്‌ ഇടുക.കുറച്ച് കറിവേപ്പില കൂടെ ഇടുക.2 സവാള നീളത്തിൽ അരിഞ്ഞ്‌ അത് കൂടെ ചേർക്കുക.അതിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇടക്ക് ഒന്ന് ഇളക്കി കുറച്ച് നേരം അത് വേവിക്കുക.തുറന്ന് അതിലേക്ക് തേങ്ങ അരിഞ്ഞത് ഇട്ട് വീണ്ടും അഞ്ച്‌ മിനുട്ട് നേരത്തേക്ക് അടച്ച് വെക്കുക.തുറന്ന ശേഷം ഒരു ടി സ്പൂൺ കുരുമുളക് പൊടിച്ചതും പൊടിച്ച പെരിംജീരകം അര ടി സ്പൂണും ഇതിലേക്ക് ഇടുക.കുറച്ച് കറിവേപ്പില കൂടെ ഇട്ട് നന്നായി ഇളക്കുക.തുടർന്ന് പച്ചവെളിച്ചെണ്ണ ഒരു ടി സ്പൂൺ ഒഴിക്കുക.ഇതോടെ നമ്മുടെ സൂപ്പർ ചിക്കൻ തോരൻ റെഡി.

Read Also :

പാലപ്പം നന്നായില്ല എന്ന് ഇനി ആരും പറയില്ല! ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പാലപ്പം റെസിപ്പി!!

പൂരിക്കൊപ്പം കഴിക്കാൻ ഒരു അടാർ പൂരി മസാല റെസിപ്പി

Spicy Chicken Thoran Recipe
Comments (0)
Add Comment