ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ വിടില്ല, കുറഞ്ഞ ചേരുവകൾ കൊണ്ട് കിടിലൻ പലഹാരം
Special wheatflour Appam Recipe
Ingredients :
- ഗോതമ്പുപൊടി
- തേങ്ങ
- ഏത്തപ്പഴം
- പഞ്ചസാര
- വെള്ളം
- എണ്ണ
- ഏലയ്ക്ക
- ഉപ്പ്

ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക. ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക. ചെറുപഴത്തിന് പകരം ഏത്തപ്പഴമാണ് ഉള്ളതെങ്കിൽ അത് ഒരെണ്ണം എടുത്താൽ മതിയാകും. ഇനി മധുരത്തിനായി കാൽ കപ്പ് പഞ്ചസാര ചേർക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക.
ദോശമാവിന് മാവരയ്ക്കുന്ന അതേ കൺസിസ്റ്റൻസിയിലാണ് ഈ മാവും വേണ്ടത്. ഇനി മധുരം ബാലൻസ് ആകാൻ വേണ്ടി ഇതിലേക്ക് അൽപം ഉപ്പു ചേർക്കുക. ഒപ്പം അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർത്ത് നന്നായി ഇളക്കുക. അപ്പത്തിന് രുചി കൂടുതൽ കിട്ടാനാണ് ഏലക്കാ ചേർക്കുന്നത്. ഇനി ഒരു പാൻ ചൂടാക്കാൻ വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി എന്ന് ഉറപ്പാക്കിയതിനു ശേഷം മാവ് അതിലേക്ക് കോരി ഒഴിച്ച് ചെറുതായൊന്ന് പരത്തി കൊടുക്കുക. രുചികരമായ അപ്പം തയ്യാർ.
Read Also :
വെറും 15 മിനുട്ടിൽ ബേക്കറി രുചിയിൽ എളുപ്പത്തിൽ മധുര സേവ! നാലുമണി ചായക്ക് ബെസ്റ്റ്
ഒരേ മാവിൽ നിന്ന് പഞ്ഞിപോലുള്ള അപ്പവും പാലപ്പവും; രാവിലെ ഇനി എന്തെളുപ്പം.!