Ingredients :
- അരിപ്പൊടി – 1 കപ്പ്
- മൈദ – 3/4 കപ്പ്
- റവ – 1/2 കപ്പ്
- തേങ്ങാക്കൊത്ത് – 2 ടേബിള്‍ സ്പൂണ്‍
- നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് – ഒരു നുള്ള്
- ശര്‍ക്കര – 2 വലുത്
- ബേക്കിങ് സോഡാ – ഒരു നുള്ള്
Learn How To Make :
എളുപ്പത്തിൽ അരിപൊടി കൊണ്ട് നെയ്യപ്പം ഉണ്ടാക്കിയാലോ. ആദ്യം ശർക്കര ഉരുക്കി നന്നായി അരിച്ചെടുക്കാം. ഇനി അരിപ്പൊടിയും മൈദയും റവയും എടുത്ത് അതിലേക്ക് ശർക്കര ചേർക്കുക. ഒഴിക്കുമ്പോൾ ഇളക്കുക. വെള്ളം കുറവാണെന്ന് തോന്നിയാൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ചിലപ്പോഴൊക്കെ കൈകൊണ്ട് യോജിപ്പിക്കുമ്പോൾ മാവ് നന്നായി പൊങ്ങുന്നില്ലെങ്കിൽ എല്ലാം മിക്സിയിൽ ചേർത്ത് ഒന്ന് അരച്ചെടുത്താൽ മതിയാകും. തേങ്ങയും കറുത്ത എള്ളും നെയ്യിൽ വറുത്തെടുക്കുക. ഈ രണ്ട് വറുത്ത ചേരുവകൾ നമ്മൾ മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരു നുള്ള് ഉപ്പും ബേക്കിംഗ് പൗഡറും ചേർത്ത് മാവ് നന്നായി ഇളക്കുക. പാൻ ചൂടായി, എണ്ണ ആവശ്യത്തിന് ചൂടായ ശേഷം, മാവ് ഓരോ തവി കോരിയൊഴിക്കുക. ഇരുപുറവും മറിച്ചിടുക. രുചികരമായ നെയ്യപ്പം തയ്യാർ.
Read Also :
കോളി ഫ്‌ളവർ പൊടിപൊടിയായി അരിഞ്ഞ്, ഒരു തവണ ഇങ്ങനെ വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ!
കൂന്തൽ കറി ഇതേപോലെ ഉണ്ടാക്കിയാൽ ആരായാലും കഴിച്ചു പോകും! അത്രക്ക് സ്വാദാണ്!