About Special Tomato Chutney Recipe :
ഇഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ നല്ലൊരു ചട്നി ഉണ്ടാക്കിയാലോ? തക്കാളിയും കപ്പലണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന ടേസ്റ്റി ചട്നിയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. ഈ ഒരു വിഭവം പുളിയും എരിവും ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടമാവും. ഇത് ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും. ഈ ഒരു വിഭവം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
Ingredients :
- കപ്പലണ്ടി – അര കപ്പ്
- തക്കാളി – 2 എണ്ണം
- വെളുത്തുള്ളി – 10 അല്ലി
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വാളൻ പുളി – ഒരു കഷ്ണം
- ഉപ്പ് ആവശ്യത്തിന്
- ഉഴുന്ന് – കാൽ ടീ സ്പൂൺ
- കടുക് – കാൽ ടീ സ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- കറിവേപ്പില ഒരു തണ്ട്
- കായപ്പൊടി – കാൽ ടീ സ്പൂൺ
Learn How to Make Special Tomato Chutney Recipe :
ആദ്യം ഒരു കുക്കറിൽ കപ്പലണ്ടി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, വാളൻ പുളി, ഉപ്പും കൂടി ചേർത്ത് വേവിക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടെ ചേർത്ത് വേവിക്കണം. ഇത് വെന്തശേഷം ചൂട് ആറാൻ വെക്കുക. ഇനി മിക്സിലേക്ക് ഇടുക. നന്നായി അരച്ച് എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉഴുന്ന്, കടുക്, കറിവേപ്പില, വറ്റൽമുളക് ഇവ ഇടുക. നന്നായി വഴറ്റി എടുക്കുക. കുറച്ച് കായപ്പൊടി കൂടെ ചേർക്കുക. അരച്ച് വെച്ചത് പാനിലേക്ക് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇഡലിയ്ക്ക് ഒപ്പം കഴിക്കാവുന്ന ടേസ്റ്റി ചട്നി റെഡി!!
Read Also :
മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി ആയാലോ
പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരി തയ്യാറാക്കിയാലോ