About Special Thenga Chammanthi Recipe :
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കറിയാണ് ചമ്മന്തി. കുറച്ച് സമയം കൊണ്ട് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ചമ്മന്തി ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും എന്തിന് കപ്പയ്ക്കൊപ്പം പോലും മലയാളികൾ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ്. ചമ്മന്തി ഇഷ്ടമില്ലാത്തവരും കുറവാണ്. ചിലർക്ക് ചമ്മന്തിയില്ലാതെ ചോറു കഴിക്കാനാവില്ലെന്ന പോലെ ചിലർക്ക് ഒരു ചമ്മന്തി മാത്രം മതി ഭക്ഷണം മുഴുവൻ കഴിക്കാനും.
വീട്ടിൽ കറിയില്ലാതെ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണെങ്കിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി വിഭവവുമാണ് ചമ്മന്തി. ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും ഒക്കെ രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചി ഇരട്ടിയാണ്. തേങ്ങ, മാങ്ങ,അമ്പഴങ്ങ, തുടങ്ങി നിരവധി സാധനങ്ങൾക്കൊപ്പം പരീക്ഷിക്കുന്ന ചമ്മന്തി ഈ ചമ്മന്തി ഒന്ന് വെറൈറ്റി ആയി പരീക്ഷിച്ചു നോക്കിയാലോ.
Ingredients :
- തേങ്ങ ചിരകിയത് – ഒരു കപ്പ്
- മുളകുപൊടി – ഒരു സ്പൂൺ
- ഉപ്പ് – ആവശ്യാനുസരണം
- കറിവേപ്പില – രണ്ട് തണ്ട്
Learn How to Make Special Thenga Chammanthi Recipe :
ഒരു പാത്രത്തിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം അതിലേക്കു അല്പം തേങ്ങാ ചിരകിയതും മുളകുപൊടിയും, വാളൻ പുളിയും ഇട്ട് നന്നായിട്ട് വറുത്തെടുക്കാം. എരുവും പുളിയും ആളുകളുടെ ഇഷ്ടത്തിന് ആവശ്യത്തിന് അനുസരിച്ച് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. തേങ്ങ നന്നായി വറുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിലോ അല്ലെങ്കിൽ അര കല്ലിലോ നന്നായി പൊടിച്ചെടുക്കാം. ഇങ്ങനെ പൊടിച്ചു വെക്കുന്ന ചമ്മന്തി ഏകദേശം ഒരു മാസം വരെ ഒരു കേടും കൂടാതെ ഇരിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അല്പം വെള്ളം ചേർത്ത് നന്നായിട്ട് അരയ്ക്കുകയാണെങ്കിൽ ചൊറിനൊപ്പവും കപ്പയ്ക്ക് ഒപ്പവും ഒക്കെ കഴിക്കാനുള്ള നല്ല കറിയുമായി. Video Credits : She book
Read Also :
ഓറഞ്ചിന്‍റെ തൊലി വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഗുണങ്ങള്‍ പലതാണ്
ഈ ഓണത്തിന് രസകാളൻ ആയാലോ!! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ