വെറും 2 മിനിറ്റ് മതി, എല്ലാം കൂടി ചേർത്ത് ഒറ്റ വിസിൽ, എത്ര കഴിച്ചാലും മടുക്കില്ല!
Special Tasty Rice Recipe
Ingredients :
- ബിരിയാണി അരി – ഏതായാലും
- ഉരുളക്കിഴങ്ങ് – 2
- തക്കാളി – 2
- സവാള – 3
- ഗ്രീൻപീസ് – കാൽ കപ്പ്
- കാരറ്റ് – 1
- പച്ചമുളക് – 2
- ഉപ്പ് – ആവശ്യത്തിന്
- തൈര് – 2 ടീസ്പൂൺ
- പട്ട, ഗ്രാമ്പു, ഏലക്ക –
- മുളകുപൊടി
- മഞ്ഞൾപൊടി
- മല്ലിപ്പൊടി

Learn How To Make :
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ഏത് അരി വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ബിരിയാണി അരി വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ആദ്യം തന്നെ റൈസിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. തോല് കളഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. അതോടൊപ്പം കാൽ കപ്പ് അളവിൽ ഗ്രീൻപീസ്, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക്, ഉപ്പ്, തൈര്, പട്ട, ഗ്രാമ്പു, ഏലക്ക, രണ്ടു തക്കാളി അരച്ചെടുത്തത്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, സവാള ചെറുതായി അരിഞ്ഞത് ഇത്രയും ആവശ്യമാണ്.
കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം എടുത്തു വച്ച സ്പൈസസ് അതിലേക്ക് ഇട്ട് ഒന്ന് ചൂടാക്കുക. തയ്യാറാക്കി വെച്ച പച്ചക്കറികളുടെ കൂട്ടുകൂടി എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റുക. ആവശ്യമായ പൊടികൾ കൂടി വെജിറ്റബിൾസിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തക്കാളി അരച്ചതും തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പച്ചമണം മാറി തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറടച്ച് ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ഇപ്പോൾ നല്ല രുചികരമായ റൈസ് റെഡിയായി കഴിഞ്ഞു. വളരെ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഈ ഒരു റൈസ് കുട്ടികൾക്ക് സ്കൂളിലേക്ക് വേണമെങ്കിലും കൊടുത്തു വിടാവുന്നതാണ്. റൈസിനോടൊപ്പം ബിരിയാണിക്ക് തയ്യാറാക്കുന്ന സാലഡ് സൈഡ് ഡിഷ് ആയി വിളമ്പാം.
Read Also :
ഓർമശക്തിക്കും ബുദ്ധിവികാസത്തിനും അത്യുത്തമം; എള്ള് ലേഹ്യം തയ്യാറാക്കുന്ന വിധം
ഗൃഹാതുരത്വമുണർത്തുന്ന നാടൻ ഉപ്പിലിട്ടത്, വായിൽ കപ്പലോടും മക്കളേ