റവ ഉണ്ടോ? രാവിലെ എളുപ്പത്തിൽ പഞ്ഞികെട്ട് പോലൊരു പഞ്ഞി അപ്പം
Special Tasty Panjiyappam Recipe
Ingredients :
- അളവിൽ റവ – രണ്ട് കപ്പ്
- ഗോതമ്പ് പൊടി – ഒരു കപ്പ്
- പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
- യീസ്റ്റ് – ഒരു ടീസ്പൂൺ
- വെള്ളം – രണ്ട് കപ്പ്

Learn How To Make :
ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് റവ ഇട്ടുകൊടുക്കുക. ശേഷം എടുത്തുവച്ച മറ്റ് ചേരുവകൾ കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ചൂട് ഒന്ന് ആറിയശേഷം വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അവസാനമായി യീസ്റ്റ് കൂടി ചേർത്തു വേണം മാവ് അരച്ചെടുത്ത് സെറ്റ് ആക്കാൻ.ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി 15 മിനിറ്റ് നേരം മാറ്റി വയ്ക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് ഉണ്ടാക്കി എടുക്കേണ്ടത്.
അപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപായി ഉപ്പുകൂടി മാവിലേക്ക് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ചു കൊടുക്കുക. മാവ് പരത്തേണ്ട ആവശ്യമില്ല. ചെറിയ വട്ടത്തിൽ കട്ടിയുള്ള രീതിയിലാണ് ഈയൊരു അപ്പം തയ്യാറാക്കി എടുക്കേണ്ടത്. മാവ് വെന്തു തുടങ്ങുമ്പോൾ മുകളിൽ ചെറിയ ഹോളുകൾ കാണാനായി സാധിക്കുന്നതാണ്. നല്ലതുപോലെ വെന്തു കഴിഞ്ഞാൽ പാനിൽ നിന്നും അപ്പം എടുത്തുമാറ്റാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
ഉന്മേഷത്തിന് വ്യത്യസ്തമായൊരു കഞ്ഞിവെള്ളം ഹൽവ ആയാലോ; പുത്തൻ രുചിക്കൂട്ട് നിങ്ങൾക്കും അറിയണ്ടേ!
ചായക്കൊപ്പം നല്ല ചൂട് പലഹാരം, മുട്ട ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റുകൊണ്ട് തയ്യാറാക്കാം