ചോറിനു ഇനി വേറെ കറി വേണ്ട! ഈ കൂട്ട് ചേർത്ത് രസം തയ്യാറാക്കൂ, രുചി വേറെ ലെവൽ!
Special Tasty Pachamanga Rasam Recipe
Ingredients :
- പച്ചമാങ്ങ
- സാമ്പാർ പരിപ്പ്
- വെളുത്തുള്ളി
- ജീരകം
- കുരുമുളക്
- എണ്ണ
- തക്കാളി
Learn How To Make :
രസം ഉണ്ടാക്കുവാനായി ആദ്യമേ തന്നെ നല്ല പുളിയുള്ള ഒരു മീഡിയം സൈസ് പച്ചമാങ്ങ എടുക്കുകയാണ് വേണ്ടത്. അതിനായി ഇവയുടെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുത്ത് വേവിച്ചെടുക്കുക ആണ് വേണ്ടത്. രസത്തിന് ആവശ്യമായ സാമ്പാർ പരിപ്പ് കുറച്ച് ഒരു കുക്കറിലേക്ക് ഇട്ടതിനുശേഷം മാങ്ങയും കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് എടുത്താൽ മതിയാകും. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളി കുറച്ച് ജീരകവും കുറച്ച് കുരുമുളക് കൂടി ഇട്ട തിനുശേഷം ഒന്ന് അരച്ചെടുക്കുക.
അടുത്തതായി ഒരു മൺചട്ടിയിൽ കുറച്ച് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കഴിയുമ്പോൾ എനിക്കും രണ്ട് വറ്റൽമുളകും കുറച്ച് പച്ചമുളകും ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി കുറച്ച് കുരുമുളകു പൊടിയും ഒരു രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ഇട്ടു കൊടുക്കുക. എന്നിട്ട് നമ്മൾ നേരത്തെ തയ്യാറാക്കി മാറ്റി വെച്ചിരുന്നു രസത്തിന്റെ കൂട്ട്കൂടി ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി കുറച്ചു കറിവേപ്പിലയും നമ്മൾ നേരത്തെ കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന സാമ്പാർ പരിപ്പ് കൂടി ഇട്ട് നല്ലതുപോലെ ഇളക്കി എടുക്കുക.ശേഷം പാകത്തിന് ഉപ്പും ഇട്ടു തിളപ്പിച്ചെടുത്താൽ സ്വദിഷ്ടമായ രസം റെഡി.
Read Also :
പച്ചരി ഉണ്ടെങ്കിൽ ഇനി എന്നും ബ്രെക്ക്ഫാസ്റ്റ് അടിപൊളി, എത്ര തിന്നാലും കൊതി തീരൂല!
രാവിലത്തെ ചായക്കടി ഒന്ന് മാറി ചിന്തിച്ചാലോ? ഇതാകുമ്പോ വയറും നിറയും ഒപ്പം മനസ്സും!