Special Tasty Masala Dosa Recipe

ഇതിനായി ആരും ഹോട്ടലിൽ പോകേണ്ട; മസാലദോശ ഒരു തവണ ഇതുപോലെ ഉണ്ടാക്കൂ

Special Tasty Masala Dosa Recipe

Ingredients :

  • അരി – രണ്ട് ഗ്ലാസ്
  • ഉഴുന്ന് – അര ഗ്ലാസ്
  • ഉലുവ – ഒരു സ്പൂൺ
  • ചോറ് – ഒരു കപ്പ്
  • ഉരുളകിഴങ്ങ്
  • ഉള്ളി
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • നെയ്യ്
 Special Tasty Masala Dosa Recipe
Special Tasty Masala Dosa Recipe

Learn How To Make :

ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ അരി ഇട്ടു കൊടുക്കുക. അതിലേക്ക് അര ഗ്ലാസ് അളവിൽ ഉഴുന്നും ഒരു സ്പൂൺ അളവിൽ ഉലുവയും ഇട്ട് നല്ലതുപോലെ കഴുകുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നാല് മണിക്കൂർ നേരം കുതിരാനായി മാറ്റിവയ്ക്കാം. അരി വെള്ളത്തിൽ കിടന്ന് നന്നായി കുതിർന്ന് വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് രണ്ട് സെറ്റായി ഇട്ട് അരി അരച്ചെടുക്കാവുന്നതാണ്. ആദ്യത്തെ സെറ്റ് അരച്ചെടുത്ത ശേഷം രണ്ടാമത്തെ സെറ്റ് ഇടുന്നതിനു മുൻപായി ഒരു കപ്പ് അളവിൽ ചോറ് കൂടി ചേർത്തു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാവിന് കൂടുതൽ സോഫ്റ്റ്നസ് ലഭിക്കുന്നതാണ്. മാവ് അരച്ചശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് പുളിക്കാനായി 8 മണിക്കൂർ നേരം അടച്ച് സൂക്ഷിക്കുക. ദോശ ഉണ്ടാക്കുന്നതിനു മുൻപായി ആവശ്യമായ മസാല കൂട്ടുകൂടി തയ്യാറാക്കണം. അതിനായി കുക്കറിലേക്ക് ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് അടച്ചുവെച്ച ശേഷം നാല് വിസിൽ അടിപ്പിച്ച് എടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും ഉഴുന്നും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. ഇറക്കിവെച്ച മസാല കൂട്ടുകൂടി പാത്രത്തിലേക്ക് ഒഴിച്ച് ഒന്ന് കട്ടിയാക്കി എടുക്കണം. ഇനി ദോശ ഉണ്ടാക്കി തുടങ്ങാം. ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മാവൊഴിച്ച് കട്ടി ഇല്ലാതെ പരത്തുക. അല്പം നെയ്യ് കൂടി ദോശയുടെ മുകളിലായി തൂവി കൊടുക്കാം. ശേഷം മസാല ദോശയുടെ നടുക്കായി മസാല വച്ച് അല്പം കൂടി നെയ്യ് തൂവിയശേഷം ആവശ്യാനുസരണം മടക്കി എടുക്കാവുന്നതാണ്. ചൂട് സാമ്പാറും,ചട്നിയും സൈഡ് ആയി ദോശയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്.

Read Also :

ചെറുപയർ ഇതേപോലെ ഉണ്ണിയപ്പ ചട്ടിയിൽ ചെയ്തു നോക്കൂ.! ഇതുവരെ ആരും പറഞ്ഞു തരാത്ത റെസിപ്പി

നേരം ഏതുമാകട്ടെ, ഈ പലഹാരം ഉണ്ടാക്കിവെച്ചാൽ തീരുന്ന വഴി അറിയില്ല!