ഈ ഒരു പ്രത്യേക ചേരുവ ചേർത്ത് മീൻ കറി തയ്യാറാക്കൂ, രുചി കേമം!
Special Tasty Fish Curry Recipe
Ingredients :
- അയല മീൻ – 3 എണ്ണം
- ഉലുവ – 1/2 ടിസ്പൂൺ
- തേങ്ങ – 1/4 കപ്പ് അരച്ചത്
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 1/2 ടി സ്പുൺ വീതം
- നെല്ലിക്ക അരച്ചെടുത്തത് – 2 ടേമ്പിൾ സ്പൂൺ
- പുളി പിഴിഞ്ഞത് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- പച്ചമുളക് – 3 എണ്ണം പിളർന്നത്
- മുളക് പൊടി – 2 ടിസ്പൂൺ
- ചെറിയ ഉള്ളി – 4-5 എണ്ണം
- മഞ്ഞൾ പൊടി – 1/2 ടി സ്പൂൺ
- കറിവേപ്പില – 2 കതിർപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
Learn How to Make :
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ നെല്ലിക്ക, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പച്ച മണം മാറുമ്പോൾ തേങ്ങ അരച്ചതും ആവശ്യത്തിന് ഉപ്പും പുളി വെള്ളവും ചേർക്കുക. നെല്ലിക്കയിൽ പുളി ഉണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുത്. തിളച്ചു കഴിഞ്ഞാൽ മീൻ കഷ്ണങ്ങൾ ഇട്ട് ചെറുതീയിൽ മൂടി വെക്കുക. മീൻ കഷണങ്ങൾ വെന്തു കഴിഞ്ഞാൽ അവസാനം പച്ച വെളിച്ചെണ്ണ ഒഴിക്കുക. രുചികരമായ മീൻ കറി തയ്യാർ.
Read Also :
മൂന്നേ മൂന്നു ചേരുവകൾ കൊണ്ട് രൂചിയേറും പലഹാരം
ബാക്കി വന്ന ചോറ് ഉണ്ടെങ്കിൽ വെറും 10 മിനിറ്റ്, ബ്രേക്ഫാസ്റ്റ് റെഡി